???????? ??????? ???????????? ?????????????? ??????????? ?????????? ???????????

 പാചകത്തിന്​ മാത്രമല്ല,  പച്ചക്കറി വളർത്താനും ഉപ്പ്​

ദുബൈ: ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നാണ്​ ചൊല്ലെങ്കിലും ഉപ്പുവെള്ളം തന്നെ കുടിച്ച്​ വളരാൻ പാകപ്പെട്ടിരിക്കുകയാണ്​ പച്ചക്കറികൾ. അന്താരാഷ്​ട്ര ബയോസലീൻ കാർഷിക കേന്ദ്രത്തിലെ (​െഎ.സി.ബി.എ) ശാസ്​ത്രജ്ഞരാണ്​ യു.എ.ഇ സാഹചര്യത്തിൽ ‘ഉപ്പുപ്രേമി’കളായ പച്ചക്കറികൾ വളർത്തുന്നത്​. ഹാലോഫൈറ്റിക്​ പച്ചക്കറികൾ എന്നറിയപ്പെടുന്ന ഇവ ഒരു തുള്ളി ശുദ്ധജലമിറക്കാതെയാണ്​ തുറസ്സായ സ്​ഥലത്തും നെറ്റ്​ ഹൗസുകളിലും വളരുന്നത്​. ശുദ്ധജലം ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ഇത്തരം പച്ചക്കറി കൃഷി ആരംഭിച്ചത്​. ഭാവിയിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷക്ക്​ ഇൗ രീതി ഉപകരിക്കുമെന്ന്​ പ്രതീക്ഷിക്കുന്നു.

െഎ.സി.ബി.എയുടെ ദുബൈയിലെ പരീക്ഷണ കേന്ദ്രത്തിൽ ആറ്​ തരത്തിലുള്ള പച്ചക്കറികളാണ്​ വളർത്തുന്നത്​. അഗ്രെറ്റി, റോക്ക്​ സാംഫയർ, സീ ബീറ്റ്​, സീ ആസ്​റ്റർ, സാംഫയർ, കോമൺ പർസ്​ലേൻ എന്നിവയാണ്​ ഇവ. യു.എ.ഇ സാഹചര്യത്തിൽ പച്ചക്കറികൾ വളരുന്നതും പ്രഥമ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതുമായതിൽ ഏറെ സന്തോഷിക്കുന്നുവെന്ന്​ ഗവേഷണത്തിന്​ നേതൃത്വം നൽകുന്ന ​െഎ.സി.ബി.എ ഹാലോഫൈറ്റ്​ അഗ്രണോമിസ്​റ്റ്​ ഡോ. ഡയോനിഷ്യ പറഞ്ഞു. 

Tags:    
News Summary - vegetables-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.