ഇനി വളം ചാക്കുകളിൽ പ്രധാനമന്ത്രിയുടെ ചി​ത്രവും സന്ദേശവും; നിർദേശം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ വളം ചാക്കുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ പുതിയ ഡിസൈൻ ഉപയോഗിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. രാസവളങ്ങളുടെ ഉപയോഗം കുറക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ സന്ദേശമാണുണ്ടാവുക. ഭൂമിയെ സംരക്ഷിക്കുന്നതിനായി രാസവളങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്നാണ് ഹിന്ദിയിലുള്ള സന്ദേശം. പുതിയ ഡിസൈനോടുകൂടിയ ചാക്കുകൾ ഉടൻതന്നെ പുറത്തിറക്കണമെന്നാണ് കേന്ദ്ര നിർദേശം. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം വിവിധ വളം നിർമാണ കമ്പനികളുടെ സി.എം.ഡിമാർക്ക് കത്തയച്ചിരിക്കുകയാണ്.

വളങ്ങൾക്ക് എല്ലാം `ഭാരത്' എന്ന ഒറ്റ ബ്രാൻഡ് നാമം നൽകുന്ന 'വൺ നേഷൻ, വൺ ഫെർട്ടിലൈസേഴ്‌‌സ്' പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. 'പ്രധാനമന്ത്രി ഭാരതീയ ജൻഉർവരക് പരിയോജന' (പി.എം.ബി.ജെ.പി) എന്ന പേരിലുള്ള സബ്‌സിഡി പദ്ധതിയുടെ ലോഗോയ്ക്ക് കീഴിലായിരിക്കും എല്ലാ വളങ്ങളും ഇനിമുതൽ രാജ്യത്ത് പുറത്തിറങ്ങുക. വളങ്ങളുടെ ചാക്കിൽ ഉപയോഗിക്കാനുള്ള മന്ത്രാലയം അംഗീകരിച്ച അന്തിമ ഡിസൈൻ കത്തിനൊപ്പം കമ്പനികൾക്ക് നൽകിയിരിക്കുകയാണ്. 

Tags:    
News Summary - The new design will have PM Modi’s photo on the fertilizer bag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.