മികച്ച കർഷകൻ ശിവാനന്ദ, മികച്ച യുവകര്ഷകൻ മനു ജോയ്, മികച്ച ജൈവ കർഷകൻ ടി.ജെ. കുര്യൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച സംഘകൃഷി സമിതിക്കുള്ള കൃഷി വകുപ്പിെൻറ 2021ലെ പുരസ്കാരം ആലപ്പുഴ തകഴി പോളേപ്പാടം പാടശേഖര നെല്ലുൽപാദക സമിതിക്ക്. അഞ്ചുലക്ഷം രൂപയാണ് സമ്മാനം. കാസർകോട് പുത്തിഗൈ ബളക്കില ശിവാനന്ദയാണ് ഏറ്റവും മികച്ച കർഷകൻ (രണ്ട് ലക്ഷം). മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊരിനുള്ള പുരസ്കാരം (മൂന്ന് ലക്ഷം) അഗളി ഷോളയൂർ പോസ്റ്റ് തെക്കേ ചാവടിയൂരിനാണ്.
ഇടുക്കി അടിമാലി വാളറ കളമാങ്കഴി ട്രൈബൽ സെറ്റിൽമെന്റിനാണ് രണ്ടാംസ്ഥാനം (രണ്ട് ലക്ഷം). കണ്ണൂർ ചെറുപുഴ ജോസ് ഗിരി തെരുവൻകുന്നേൽ ഹൗസിൽ ടി.ജെ. കുര്യനാണ് മികച്ച ജൈവ കർഷകൻ (ഒരു ലക്ഷം). കൃഷി മന്ത്രി പി. പ്രസാദാണ് വെള്ളിയാഴ്ച പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. നെല്ല്, തെങ്ങ്, ജാതി കൃഷിക്കുപുറമേ മികച്ച രീതിയിൽ ഡെയറി ഫാം നടത്തുന്നതിന് നടൻ ജയറാമിനെ പ്രത്യേകമായി ആദരിക്കുമെന്നും മന്ത്രി അറിയിച്ചു. കാർഷിക പുരസ്കാരങ്ങൾ അടുത്ത ഏപ്രിലിൽ സമ്മാനിക്കും.
35 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ആലപ്പുഴ ചേർത്തല കളവേലിൽ മായിത്തറ ആശ ഷൈജു മികച്ച കർഷകയും കാസർകോട് പരപ്പ ബളാൽ തയ്യിൽ ഹൗസിൽ മനു ജോയി മികച്ച കർഷകനുമായി (ഒരു ലക്ഷം വീതം). മികച്ച തെങ്ങ് കർഷകനുള്ള പുരസ്കാരം പാലക്കാട് മീനാക്ഷിപുരം കടന്മാൻപാറ ഇ. സച്ചിദാനന്ദ ഗോപാലകൃഷ്ണനാണ് (രണ്ട് ലക്ഷം).
∙ ഹരിതകീർത്തി പ്രൈവറ്റ് ഫാം (സ്വകാര്യ മേഖലയിലെ മികച്ച ഫാം - രണ്ട് ലക്ഷം): തിരുവനന്തപുരം കാട്ടാക്കട കാവനാട് കൊല്ലോട് ജോർദാൻവാലി അഗ്രോഫാം.
∙ പച്ചക്കറി കർഷകൻ (ഒരു ലക്ഷം): തിരുവനന്തപുരം പള്ളിച്ചൽ ഞെടിഞ്ഞിൽ ചരുവിള വീട്ടിൽ ജെ. ജോർജ്
∙ പുഷ്പ കൃഷി (ഒരു ലക്ഷം): കൊല്ലം ആവണീശ്വരം ദാറുൽ ഹിദായ എൻ. അസീന (ഹസീന ജബ്ബാർ).
∙ പട്ടികജാതി/പട്ടിക വർഗ കർഷകൻ (ഒരു ലക്ഷം): വയനാട് എടവക ചെറുവയൽ കെ. രാമൻ.
∙ റസിഡന്റ്സ് അസോസിയേഷൻ (ഒരു ലക്ഷം): തൃശൂർ വിൽവട്ടം ഇവന്നൂർ മൈത്രി റസിഡന്റ്സ് അസോസിയേഷൻ.
∙ ഹൈടെക് കർഷകൻ (ഒരു ലക്ഷം): കോഴിക്കോട് താമരശേരി കട്ടിപ്പാറ മണിമല ജോഷി ജോസഫ്.
∙ കൊമേഴ്സ്യൽ നഴ്സറി കർഷകൻ (ഒരു ലക്ഷം): ഇടുക്കി കട്ടപ്പന വാഴവര ചക്കറുമ്പേൽ സി.ആർ. ബിജു.
∙ തേനീച്ച കർഷകൻ (ഒരു ലക്ഷം): കാസർകോട് പരമ്പ പനത്തടി ഏലിയാമ്മ സിബി.
∙ കയറ്റുമതി കർഷകൻ (ഒരു ലക്ഷം): തൃശൂർ മാള ഐരാണിക്കുളം ഭൂമി നാച്വറൽ പ്രൊഡക്ട്സ് ആൻഡ് എക്സ്പോർട്ട്സ്.
∙ പോസ്റ്റ് ഹാർവെസ്റ്റ് ഇന്റർവെൻഷൻ (ഒരു ലക്ഷം): തൃശൂർ പുത്തൻചിറ കണ്ണിക്കുളങ്ങര കെ.എം. അഷ്റഫ്.
∙ ഇന്നവേഷൻ അവാർഡ് (ഒരു ലക്ഷം): തൃശൂർ ചാലക്കുടി പുല്ലൻവീട് പി.വി. ജോസ്.
∙ ഓണത്തിന് ഒരു മുറം പച്ചക്കറി: ഒന്നാംസ്ഥാനം (ഒരു ലക്ഷം) - കൊല്ലം രാജ്ഭവനം വിശ്വലേഖ, രണ്ടാം സ്ഥാനം (50,000) -പാലക്കാട് ഇലവഞ്ചേരി കരംകളം തോട്ടുംകളമ്പ് വീട്ടിൽ കെ. ധനലക്ഷ്മി, മൂന്നാംസ്ഥാനം (25,000)- ആലപ്പുഴ പള്ളിപ്പുറം വലേഴത്തുവേലി രതീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.