സഫാരി ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച ‘ഗോ ഗ്രീൻ ഗ്രോ ഗ്രീൻ’ പ്രമോഷൻ ചെയർമാൻ ഹമദ്
ദാഫർ അൽ അഹ്ബാബി, ഡയറക്ടറും ജനറൽ മാനേജറുമായ സൈനുൽ ആബിദീൻ, മാനേജിങ്
ഡയറക്ടർ ഷഹീൻ ബക്കർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന സന്ദേശവുമായി പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലറ്റുകളിലും ‘ഗോ ഗ്രീൻ ഗ്രോ ഗ്രീൻ’ പ്രമോഷൻ ആരംഭിച്ചു. അബൂഹമൂറിലെ സഫാരി മാളിൽ നടന്ന ചടങ്ങിൽ സഫാരി ഗ്രൂപ് ചെയർമാൻ ഹമദ് ദാഫർ അൽ അഹ്ബാബി, സഫാരി ഗ്രൂപ് ഡയറക്ടറും ഗ്രൂപ് ജനറൽ മാനേജറുമായ സൈനുൽ ആബിദീൻ, മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മറ്റ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.
വിവിധ ഇനം പച്ചക്കറികളുടെ തൈകൾ മുതൽ ഓറഞ്ച്, നാരങ്ങ, പപ്പായ, കറ്റാർ വാഴ, വാഴ, മുരിങ്ങ, തുളസി, കറിവേപ്പില തുടങ്ങിയവയുടെ തൈകൾ, തെങ്ങിൻ തൈകൾ വീടിനകത്തും പുറത്തും നട്ടുപിടിപ്പിക്കാവുന്ന വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള അസ്പരാഗസ്, ആന്തൂറിയ, ബോൺസായി പ്ലാൻറ്, കാക്റ്റസ്, ബാംമ്പൂ സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികൾ, വിവിധ ഹാങ്ങിങ് പ്ലാന്റുകൾ തുടങ്ങി ഇറക്കുമതിചെയ്തതും അല്ലാത്തതുമായ ഒട്ടനവധി പച്ചക്കറികളുടെയും അലങ്കാരച്ചെടികളുടെയും വിത്തുകളും മറ്റും സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ, വിവിധ തരം ചെടിച്ചട്ടികൾ, ഗ്രോ ബാഗ്, വാട്ടറിങ് ക്യാൻ, ഗാർഡൻ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാർഡൻ ഹോസുകൾ, വിവിധ ഗാർഡൻ ടൂളുകൾ, ഗാർഡനിലേക്കാവശ്യമായ ഫെർട്ടിലൈസർ, വളങ്ങൾ, പോട്ടിങ് സോയിൽ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളുടെ ലഭ്യതയും സഫാരി പ്രത്യേകമായിത്തന്നെ ഒരുക്കിയിട്ടുണ്ട്പരിസ്ഥിതി സംരക്ഷണത്തിനും ജൈവകൃഷി രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സഫാരി ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ‘ഗോ ഗ്രീൻ ഗ്രോ ഗ്രീൻ പ്രമോഷൻ’.
വിത്തുകളും, പച്ചക്കറി, വൃക്ഷത്തൈകളും, മറ്റു അനുബന്ധ സാമഗ്രികളും ചുരുങ്ങിയ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രമോഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് സഫാരി മാനേജ്മെന്റ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പ്രമോഷൻ ദോഹയിലെ എല്ലാ സഫാരി ഔട്ട്ലറ്റുകളിലും തിങ്കളാഴ്ച മുതൽ ലഭ്യമായിത്തുടങ്ങി.
ഒപ്പംതന്നെ സഫാരി ഷോപ് ആൻഡ് ഷൈൻ മെഗാ പ്രമോഷനിലൂടെ ആറ് കിലോ സ്വർണം സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഏത് ഔട്ട്ലറ്റുകളിൽനിന്നും വെറും 50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ പ്രമോഷനിൽ പങ്കാളികളാകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.