ചിത്രം: റോഡരികിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കർഷകർ

മാർക്കറ്റില്ല; പഴങ്ങളും പച്ചക്കറികളും റോഡിൽ വിൽപ്പന നടത്തി കർഷകർ

മുക്കം: സർക്കാർ ഏർപ്പെടുത്തിയ കോവിഡ നിയന്ത്രണങ്ങളെ തുടർന്ന് പ്രതിസന്ധിയിലായി കർഷകരും. പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് കുറഞ്ഞതോടെ പഴം, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്ന കർഷകർ ബുദ്ധിമുട്ടിലായി. വിളവെടുത്ത പഴങ്ങൾ മാർക്കറ്റിൽ വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയിലാണിവർ.

കർഷകർ കൃഷിചെയ്യുന്ന പൂവൻ, ഞാലിപ്പൂവൻ, മൈസൂർ, കദളി തുടങ്ങിയ പഴങ്ങളും വിവിധ പച്ചക്കറികളുമാണ് മാർക്കറ്റിൽ വിറ്റഴിക്കാൻ കഴിയാതിരിക്കുന്നത്. ആളുകൾ അങ്ങാടികളിൽ എത്തുന്നത് കുറവായതാണ് കടകളിൽ ഈ ഉൽപ്പന്നങ്ങൾ എടുക്കാൻ കച്ചവടക്കാർ തയ്യാറാകാത്തതിന് കാരണം.

വെജിറ്റബ്ൾ ആൻ്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയും ഉൽപ്പന്നങ്ങൾ എടുക്കാതായതോടെ റോഡരികുകളിൽ പൊതുജനങ്ങൾക്ക് വിലകുറച്ചു വിറ്റഴിക്കുകയാണിവർ.

കാരശ്ശേരി പഞ്ചായത്തിലെ കാരമൂല കളരിക്കണ്ടി റോഡിലാണ് ഇപ്പോൾ ഇവർ പഴങ്ങളും പച്ചക്കറികളും വിറ്റഴിക്കുന്നത്. അതോടൊപ്പം തന്നെ വരുന്ന അഞ്ചാം തീയതി ബുധനാഴ്ച കച്ചവടം നടത്തിക്കിട്ടുന്ന മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് ഇവരുടെ തീരുമാനം.


Tags:    
News Summary - No market; Farmers selling fruits and vegetables on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.