പച്ചപുതച്ച് മരുഭൂ കൃഷി നിലങ്ങള്‍

തളിര്‍ ചെടികളുടെ നറുമണത്തില്‍ യു.എ.ഇയിലെ മരുഭൂ കൃഷിനിലങ്ങളും അടുക്കള തോട്ടങ്ങളും. ആഗസ്റ്റ് ആദ്യവാരമായിരുന്നു റാസല്‍ഖൈമ ഉള്‍പ്പെടെ വിവിധ എമിറേറ്റുകളിലെ കൃഷിയിടങ്ങളില്‍ നിലമൊരുക്കലും വിത്തീടലും തുടങ്ങിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള വിള ഉല്‍പാദനത്തിന് പുറമെ തദ്ദേശീയരുടെയും മലയാളികളുള്‍പ്പെടെയുള്ള വിദേശികളുടെ മുന്‍കൈയില്‍ അടുക്കള തോട്ടങ്ങളിലും ഈ നാളുകളില്‍ വിവിധ പച്ചക്കറി ഇനങ്ങള്‍ ഉല്‍പാദിപ്പിക്കും.

കൂസ, വഴുതനങ്ങ, തക്കാളി, സവാള, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങി വിവിധ പുല്‍ ഇനങ്ങളും ചോളവുമെല്ലാം റാസല്‍ഖൈമയിലെ കൃഷിനിലങ്ങളിലെ സമൃദ്ധ സാന്നിധ്യമാണ്. കുഴല്‍ കിണറുകളില്‍ നിന്ന് ലഭിക്കുന്ന ജലമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കൃഷിയിറക്കുന്നതിനും പരിചരണത്തിനും വിളകള്‍ വിറ്റഴിക്കുന്നതിനും കര്‍ഷകര്‍ക്ക് ഏറെ പ്രോല്‍സാഹനമാണ് അധികൃതര്‍ നല്‍കി വരുന്നത്. തദ്ദേശീയ വിളകള്‍ മാത്രം വിറ്റഴിക്കാന്‍ വിവിധ എമിറേറ്റുകളില്‍ പ്രത്യേകം വിപണികളും പ്രവര്‍ത്തിക്കുന്നുണ്ട്.

Tags:    
News Summary - Greening desert farmlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.