പ്രതീകാത്മക ചിത്രം

നദികളിൽ ഇനി മത്സ്യവിത്തുകൾ നിക്ഷേപിക്കില്ലെന്ന്​ മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം‌‌: സംസ്ഥാനത്തെ നദികളിൽ മത്സ്യവിത്തുകൾ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചതായി മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. നിലവിൽ നിക്ഷേപിക്കുന്നതിൻറ 10 ശതമാനം പോലും വിളവ് ലഭിക്കാത്തതിനാലാണിത്. പകരം സാമാന്യം വളർച്ചയെത്തിയ മത്സ്യക്കുഞ്ഞുങ്ങ​െളയാകും നിക്ഷേപിക്കുക.

പുഴകളിലും കുളങ്ങളിലും നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ ജനകീയ ഓഡിറ്റിങ് നടത്താൻ തീരുമാനിച്ചു. ഇതിനായി എം.എൽ.എമാർ അധ്യക്ഷരായ ഹാച്ചറി കമ്മിറ്റികൾ രൂപവത്​കരിക്കും. ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കാനായി സംസ്ഥാനത്തെ റിസർവോയറുകളടക്കം ഉപയോഗിക്കും. വൈദ്യുതി വകുപ്പുമായും ഇതുസംബന്ധിച്ച്​ ചർച്ച ന‌ടത്തും. പരീക്ഷണാടിസ്ഥാനത്തിൽ മത്സ്യത്തീറ്റ ഉൽപാദനത്തിനുള്ള ഫാക്‌ടറി സ്ഥാപിക്കുമെന്നും 

Tags:    
News Summary - fish seeds will not deposit in rivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.