ഇനി നെല്‍പാടം വരള്‍ച്ചയില്‍ തളരില്ല

വരൾച്ചയും ഉപ്പുരസ ഭീഷണിയും ഉള്ള ഇടങ്ങളിൽ ഇനി നെൽകൃഷി ധൈര്യമായി ഇറക്കാം.96-100 ദിവസം െകാണ്ട് മൂപ്പെത്തുന്ന കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കാൻ േശഷിയുള്ള മൂന്ന് നെല്ലിനങ്ങൾ മൂന്ന് മാസത്തിനകം പുറത്തിറക്കാനൊരുങ്ങുകയാണ് കാർഷിക സർവകലാശാല.കുരുമുളക് ഇനമായ പന്നിയൂർ^ഒമ്പത് ഉൾപ്പെടെ മറ്റു ചില കാർഷിക ഇനങ്ങളിലും പുതിയ വിത്തുകൾ വൈകാതെ പുറത്തിറക്കുമെന്ന് കാർഷിക സർവകലാശാല ബജറ്റ് വ്യക്തമാക്കുന്നു. വയനാട് അമ്പലവയലിലും കോട്ടയത്തെ കുമരകത്തും ബി.എസ്സി അഗ്രികൾച്ചർ കോഴ്സ് പഠിപ്പിക്കുന്ന കാർഷിക കോളജുകൾ തുടങ്ങും. തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ കാർഷിക പോളിടെക്നിക് കോളജും ആരംഭിക്കും. ഒാൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകൾ, വിവിധ കോളജുകളിലെ ക്ലാസ് മുറി നവീകരണം, ലൈബ്രറി വികസനം എന്നിവക്കും തുക വകയിരുത്തി.കാർഷിക വിളകളുെട തദ്ദേശീയ ഇനങ്ങൾ ശേഖരിച്ച് സംരക്ഷിക്കാൻ സർവകലാശാല ആസ്ഥാനത്ത് സസ്യ ജനിതക സംരക്ഷണ കേന്ദ്രം സ്ഥാപിക്കും. റേഡിയോ ട്രേസർ ലബോറട്ടറി സെൻട്രൽ അനലിറ്റിക്കൽ ലബോറട്ടറി പദവിയിലേക്ക് ഉയർത്തും. വെള്ളാനിക്കരയിലും പടന്നക്കാട്ടുമുള്ള കീടനാശിനി അവശിഷ്ട ലബോറട്ടറികൾ പ്രവർത്തന സജ്ജമാക്കും. പ്ലാവിനും ചക്കക്കുമുള്ള പ്രാധാന്യവും കേരളത്തിലെ പ്ലാവുകളുെട ജനിതക സമ്പത്തും ലോകത്തിന് ബോധ്യപ്പെടുത്താൻ ‘അന്താരാഷ്ട്ര ചക്ക മേള’ നടത്തും. പൊടിരൂപത്തിൽ മാത്രം കിട്ടുന്ന ജീവാണു വളങ്ങളും ജൈവ^കുമിൾ^കീടനാശിനികളും ദ്രവ, ഗുളിക രൂപത്തിലും ഉൽപാദിപ്പിച്ച് പ്രചരിപ്പിക്കും. മെയിൻ കാമ്പസിൽ കേന്ദ്ര സഹായത്തോടെ സൗരോർജ പാർക്കും വിവിധ കേന്ദ്രങ്ങളിൽ സൗരോർജ യൂനിറ്റും സ്ഥാപിക്കും. വീടുകളിലെ കൃഷിക്ക് ഉപയുക്തമായ ‘ഫാമിലി ഫാമിങ്’ പാക്കേജുകൾ ഫാമുകൾ വഴി വിതരണം ചെയ്യും. കർഷക ശാസ്ത്ര കോൺഗ്രസ്, മണ്ണുത്തി കമ്യൂണിക്കേഷൻ െസൻററിൽ സ്ഥിരം പ്രദർശന യൂനിറ്റ്, ജൈവ ഇക്കോ പാർക്ക്, സെൻട്രൽ ടെക്നോളജി മ്യൂസിയം വിപുലീകരണം, ഹരിതകേരളം പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാൻ സുസ്ഥിര സമൃദ്ധി കൺസൾട്ടിങ് സേവനം, ഇ^ഗവേണൻസ് വ്യാപനം, വിദ്യാർഥികൾക്ക് എല്ലാ കാമ്പസിലും കൗൺസലിങ് സെൻറർ എന്നീ നിർദേശങ്ങളും ബജറ്റിലുണ്ട്.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.