??? ?????????????????????????? ???????????????? ?????????

കര്‍ഷകര്‍ക്ക് കണ്ണീര്‍ വിഷു


സ്വാശ്രയ കര്‍ഷക സമിതിയിലെ അംഗങ്ങള്‍ക്ക് ഇത് കണ്ണീരില്‍ കുതിര്‍ന്ന വിഷു. വിഷു വിപണി മുന്നില്‍കണ്ട് ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ക്ക് മതിയായ വില ലഭിക്കാത്തതാണ് ഇവര്‍ക്ക് ഇരുട്ടടിയായത്. തൃശൂര്‍ ജില്ലയിലെ ആളൂര്‍ സ്വാശ്രയ കര്‍ഷക സമിതിയില്‍ പച്ചക്കറിക്ക് വില ലഭിക്കാത്തതിനെത്തെുടര്‍ന്ന് അവ സൗജന്യമായി വിതരണം ചെയ്ത് പ്രതിഷേധിച്ചു. 1500 കിലോ കണിവെള്ളരിയും മറ്റ് പച്ചക്കറികളുമാണ് വഴിയാത്രക്കാര്‍ക്ക് വെറുതെ നല്‍കി പ്രതിഷേധിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെ കൊമ്പൊടിഞ്ഞാമാക്കല്‍ ജങ്ഷനിലായിരുന്നു വിതരണം. കര്‍ഷകര്‍ രാവിലെ മുതല്‍ ഇവ വിറ്റഴിക്കാന്‍ ശ്രമം നടത്തിയിരുന്നു. വില ലഭിക്കാത്തതിനത്തെുടര്‍ന്ന് മറ്റു മാര്‍ഗങ്ങളിലൂടെ ചെലവഴിക്കാന്‍ ശ്രമം നടത്തി. എന്നിട്ടും വിജയിച്ചില്ല. ഇതോടെ വെള്ളരികള്‍ വഴിയാത്രക്കാര്‍ക്ക് വെറുതെ കൊടുക്കാന്‍ തീരുമാനിച്ചു.
സ്വാശ്രയ കര്‍ഷകസമിതികളില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ന്യായമായ വില ലഭിക്കാത്തത് കര്‍ഷകരെ നാളുകളായി വലക്കുന്നുണ്ട്. അധ്വാനിച്ച് ഉണ്ടാക്കിയവ കിട്ടിയ വിലയ്ക്ക് വിറ്റുപോകേണ്ട ദുരവസ്ഥയിലാണ് പല കര്‍ഷകരും. വിത്തിനും വളത്തിനും ചെലവഴിച്ച തുകപോലും കര്‍ഷകര്‍ക്ക് തിരിച്ചുകിട്ടുന്നില്ല. ജില്ലയിലെ പ്രധാന സ്വാശ്രയ കര്‍ഷകസംഘമായ പരിയാരത്തെ പൂവ്വത്തിങ്കല്‍ സ്വാശ്രയ കര്‍ഷകസമിതിയുടെ ചന്തയില്‍നിന്ന് ചെറുകായകളും മറ്റും വിറ്റഴിക്കാന്‍ പറ്റാതെ കര്‍ഷകര്‍ക്ക് തിരിച്ചുകൊണ്ടുപോകേണ്ടിവന്നിരുന്നു. പാളയംകോടനും കണ്ണനുമെല്ലാം ഇവിടെ നിസ്സാര തുകക്കാണ് വിറ്റുപോയത്. പല കര്‍ഷകര്‍ക്കും സാധനങ്ങള്‍ കൊണ്ടുവന്ന വാഹനങ്ങളുടെ വാടക പോലും നല്‍കാന്‍ ബുദ്ധിമുട്ടായി.
കൊമ്പൊടിഞ്ഞാമാക്കലിലെ ആളൂര്‍ സ്വാശ്രയ കര്‍ഷകസമിതിയുടെ ചന്തയില്‍ കഴിഞ്ഞ 28ന് പച്ചക്കറികളും പഴങ്ങളും ലേലത്തില്‍ പോയത് തുച്ഛ വിലക്കാണ്. ചുരയ്ക്ക, വെള്ളരിക്ക, പടവലം, പപ്പായ തുടങ്ങിയവ കിലോക്ക് ഒരു രൂപയാണ് ലഭിച്ചത്. പാളയംകോടന്‍ കായക്ക് രണ്ട് രൂപ, വെണ്ടക്ക് അഞ്ചു രൂപ, പാവല്‍ 5.50 രൂപ എന്നിങ്ങനെയാണ് ലഭിച്ചത്. പൊതുമാര്‍ക്കറ്റില്‍ ഉയര്‍ന്ന വിലയുള്ളപ്പോഴാണ് കര്‍ഷകര്‍ക്ക് സഹായമാവേണ്ട സ്വാശ്രയ കര്‍ഷകസമിതികളിലെ വിലയിടിവ്.
സ്വാശ്രയ കര്‍ഷകസംഘങ്ങള്‍ രൂപവത്കരിച്ചിട്ടുള്ളത് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാനും കര്‍ഷകരെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്ന് രക്ഷിക്കാനുമാണ്. വിലയിടിവിന്‍െറ സാഹചര്യത്തില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില കിട്ടാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.