വെ​ള്ളം ക​യ​റി കൃ​ഷി ന​ശി​ച്ച തി​മി​രി കൊ​ട​ക്ക​വ​യ​ൽ

വെള്ളമിറങ്ങുന്നില്ല; കൃഷിനാശം വ്യാപകം

ചെറുവത്തൂർ: കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ വയലുകളിൽനിന്ന് വെള്ളമിറങ്ങിയില്ല.

ഇതിനെ തുടർന്ന് കൃഷിനാശം വ്യാപകമായി. മുളച്ചുവന്ന ഞാറുകളാണ് വെള്ളത്തിനടിയിലായി ചീഞ്ഞത്.

തിമിരി, പിലിക്കോട്, കൊടക്കാട്, പാടിക്കീൽ, ചന്തേര, ഉദിനൂർ എന്നിവിടങ്ങളിലെ വായ്പ വാങ്ങിയും മറ്റും പ്രതീക്ഷയോടെ വിത്തിറക്കിയ കർഷകർക്കാണ് വെള്ളമിറങ്ങാത്തത് കനത്ത തിരിച്ചടിയായത്. തെക്ക്- പടിഞ്ഞാറൻ കാലവർഷം സാധാരണ നല്ല വിളവ് തരുന്നിടത്ത് ഇത്തവണ മഴയിൽ കുതിർന്നു പോകുമോ എന്ന ആശങ്കയിലാണ് കർഷകർ.

സങ്കരയിനം നെല്ലിനങ്ങളാണ് ഇത്തവണ കൃഷി ചെയ്തതിൽ കൂടുതലും. കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര സഹായം അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Tags:    
News Summary - Crop damage is widespread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.