കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും ഏറെ യോജിച്ച ഇനമാണ് അമര. അമരയെ കുറിച്ചറിയാത്തവർ കുറവായിരിക്കും. അടുക്കള തോട്ടത്തിൽ നിർബന്ധമായിട്ടും ഉണ്ടാകേണ്ട വിളയാണ് അമര.
ഇന്ത്യൻ ബീൻ, ഈജിപ്ത്യൻ ബീൻ എന്നീ പേരുകളിലും അമര അറിയപ്പെടുന്നു. പടര്‍ത്തുന്ന ഇനങ്ങളും കുറ്റിയായി വളരുന്ന ഇനങ്ങളും ഉണ്ട്. എല്ലാ സീസണിലും കായ്ക്കുന്നവയും ഗ്രോബാഗിൽ വളർത്താൻ കഴിയുന്നവയുമാണ് കുറ്റിയിനം അമരകൾ.
ഡിസംബർ, ജനുവരി മാസങ്ങൾ അമര കൃഷി ചെയ്യാൻ മികച്ചതാണ്. മറ്റു പച്ചക്കറികൾക്ക് തണുപ്പു കാലങ്ങളിൽ കണ്ടുവരുന്ന ഫംഗസ് ആക്രമണം അമരയിൽ കണ്ടുവരുന്നില്ല. എങ്കിലും ചാഴിയുടെ ആക്രമണം കണ്ടു വരാറുണ്ട്. ഗ്രോ ബാഗിലാണെങ്കിൽ കരുത്തുള്ള ഒരു തൈ മാത്രം വളർത്തുന്നതാണ് അഭികാമ്യം. വള്ളി വീശാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തലും താങ്ങും നല്‍കി പടരാന്‍ സൗകര്യമൊരുക്കാം. വേലിയിൽ പടർത്തിയും വളർത്താം.
നട്ട് പരിപാലിച്ചാൽ 60-75 ദിവസം കൊണ്ട് അമര വിളവ് തന്നുതുടങ്ങും. ഒരു തടമുണ്ടെങ്കിൽ വിട്ടാവാശ്യത്തിന് ദിവസവും ധാരാളം കായകൾ ലഭിക്കും. കായകൾക്ക് കൂടുതൽ മൂപ്പെത്തുന്നതിന് മുമ്പ് വിളവെടുക്കണം. വിളവെടുപ്പിന് ശേഷം വള്ളി തലപ്പുകൾ മുറിച്ച് കളഞ്ഞാൽ പുതിയ ചിനപ്പുകൾ വളരുകയും ധാരാളം കായകൾ ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.