ആധുനിക ലോകം ഭീകരവാദത്തിൻറെ പല മുഖങ്ങളിലൂടെ കടന്നു പോവുകയാണ്. രാഷ്ട്രീയം, ആശയങ്ങൾ, മതം ഇവ അടിസ്ഥാനമാക്കിയുള്ള ഭീകരവാദത്തിനു പുറമേ കാർഷിക ഭീകരവാദം കൂടി യു.എസിൽ നിന്ന് റിപ്പോർട്ട് ചെയ്യുകയാണ് ഇപ്പോൾ.
കഴിഞ്ഞ ദിവസങ്ങളിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഗ്രോ ടെററിസം രാജ്യത്ത് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രണ്ടു പേർ അറസ്റ്റിലായതിനെ തുടർന്നാണ് ഈ വാക്ക് ശക്തമായ ചർച്ചകൾക്ക് വിധേയമാകുന്നത്. ഗോതമ്പിനെയും മറ്റു ധാന്യ വിളകളെയും ബാധിക്കുന്ന ഫംഗസ് രാജ്യത്തേക്ക് കടത്തിയ ചൈനീസ് പൗരൻമാരെയാണ് യു.എസ് അറസ്റ്റു ചെയ്തത്.
ശത്രു രാജ്യങ്ങളിലെ കാർഷിക മേഖലയെ നശിപ്പിക്കാൻ അപകടകാരികളായ ഫംഗസുകളും വൈറസുകളും കടത്തുന്നതിനെയാണ് പൊതുവെ അഗ്രോ ടെററിസം എന്ന് പറയുന്നത്. വിള നിലങ്ങളിലേക്ക് രഹസ്യമായി എത്തിക്കുന്ന ഈ ജൈവായുധങ്ങൾ കാലക്രമേണ വിളകളെ ബാധിക്കുകയും കാർഷിക മേഖലയെ ആകെ ഇല്ലാതാക്കുകയും ചെയ്യും. ഫ്യൂസേറിയം ഗ്രമിനേറം ആണ് ഇവയിൽ ഏറ്റവും അപകടകാരിയായ ഫംഗസ്.
അഗ്രോ ടെററിസം ഒരു പുതിയ സംഭവമല്ല. 1943ൽ ജർമനിയിലെ നാസി ഭരണകൂടം ബ്രിട്ടനിലെ കൃഷിയിടങ്ങളിലേക്ക് വിനാശകാരികളായ വണ്ടുകളെ പറത്തിവിട്ട് ഉരുള കിഴങ്ങ് കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. കാർഷിക മേഖലയെ തകർത്ത് ഭക്ഷ്യ സുരക്ഷ ഇല്ലതാക്കി ശത്രു രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇല്ലാതാക്കുക എന്നതാണ് അഗ്രോ ടെററിസത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.