?????? ??????? ????????????

തീവണ്ടികൾ കൂകിപ്പായണം, തിരൂരി​െൻറ സ്വന്തം വെറ്റില അതിർത്തി കടക്കണമെങ്കിൽ

കോട്ടക്കൽ: ലക്ഷങ്ങളുടെ നഷ്​ടകണക്കുകളുമായി വിലപിക്കുകയാണ് തിരൂർ വെറ്റില കൃഷിയിലൂടെ ഉപജീവനം നടത്തുന്ന കർഷകർ. ലോക്ഡൗൺ നീളുകയാണെങ്കിൽ ഇവരുടെ ദുരിതം ഇരട്ടിയാവും. ഉപയോഗിക്കാൻ കഴിയാതെ മൂപ്പെത്തിയ വെറ്റിലകൾ നുള്ളിക്കളയുമ് പോൾ ഹൃദയം നുറുങ്ങുകയാണെന്ന് പരമ്പരാഗത കർഷകൻ എടരിക്കോട് അരീക്കലിലെ തിരുനിലത്ത് യൂസുഫ് പറയുന്നു. പിതാവ് മുഹമ്മ ദുകുട്ടി ഹാജിയുടെ ചിറകിൽ 25 വർഷമായി ഈ കർഷകൻ വെറ്റില കൃഷി നടത്തുന്നു. സ്വന്തമായി 18 സ​െൻറ് സ്ഥലത്താണ് കൃഷി. 100 വെറ്റില കൂട് കൂട്ടണമെങ്കിൽ 15 സ​െൻറ് എങ്കിലും വേണം.

മൂപ്പെത്തിയ വെറ്റില കഴിഞ്ഞ മാർച്ച് 19നാണ് അവസാനമായി കയറ്റി അയച്ചത്. തൊട്ടുപിന്നാലെ കോവിഡിനെ തുടർന്ന് ഗതാഗതം നിശ്ചലമായി. ഒരുസീസണിൽ ആഴ്ചയിൽ വെള്ളി, ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും കയറ്റി അയച്ചിരുന്ന വെറ്റില കടത്താണ് ഗതാഗതത്തെ തുടർന്ന് നിലച്ചത്. ലോറി വഴി കൊണ്ടുപോകാൻ നേരത്തേ തീരുമാനിച്ചെങ്കിലും ചില സംസ്ഥാനങ്ങളിലെ നിയമക്കുരുക്കുകൾ തിരിച്ചടിയായി.

മൂപ്പെത്തിയ ഇലകൾ നുള്ളിക്കളയണമെങ്കിൽ തൊഴിലാളികൾക്ക് വേറെ കൂലി കൊടുക്കേണ്ട സ്ഥിതിയാണ്. ഇത് കൂടുതൽ നഷ്​ടം വരുത്തുമെന്ന് ഇവർ പറയുന്നു. വെറ്റില മർച്ചൻറ്സ് അസോസിയേഷനിലെ 30ഓളം കച്ചവടക്കാരും ഇരട്ടി തൊഴിലാളികളും ഏറെ ദുരിതത്തിലാന്നെന്ന് യൂസുഫ് പറയുന്നു.

ഒരുകുട്ട വെറ്റിലക്ക് ചരക്കുകൂലിയടക്കം 1200 രൂപയാണ് ലഭിക്കുക. അമ്പതിലധികം കുട്ട വെറ്റിലകൾ ഉപയോഗിക്കാൻ കഴിയാതെ നുള്ളിക്കളയേണ്ട ഗതികേടിലാണ് കർഷകർ. സർക്കാറിൽനിന്ന്​ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ.

Tags:    
News Summary - train should start from tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.