അന്താരാഷ്ട്ര ഡിമാൻഡും മുന്തിയ വിലയും മോഹിപ്പിച്ച വാനില പുരയിടങ്ങളിൽനിന്ന് ഏതാണ്ട് അപ്രത്യക്ഷമായതിന് പിന്നാലെ വാനിലക്ക് പൊന്നുവില. വലിയ പ്രചാരം നടത്തിയാണ് വാനില കർഷകരെ അടിച്ചേൽപിച്ചത്. അന്ന് വിലയുണ്ട്. ഇതോടെ കർഷകർ വാനിലക്ക് പിന്നാലെയായി. വാനില വ്യാപകമായതോടെ വിലയിടിഞ്ഞു. കാലങ്ങളായി ഉൽപന്നത്തിന് വിലയില്ലാത്ത സ്ഥിതി തുടർന്നതോടെ കർഷകർ വാനിലയെ കൈവിട്ടു. ഇപ്പോഴിതാ മോഹിപ്പിക്കും വില. എന്നാൽ, മിക്കവാറും കർഷകർക്ക് കൃഷിയില്ല. പച്ച വാനിലക്ക് കിലോക്ക് 5000 രൂപയും സംസ്കരിച്ചതിന് കിലോക്ക് 30,000 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.