അഗ്രി ബിസിനസ് ഇൻക്യുബേഷൻ സെൻറർ; കേരള കാർഷിക സർവകലാശാലയിലും ആശയങ്ങൾ വിരിയിക്കാം

നവ സംരംഭക​െൻറ നൂതന ആശയങ്ങളെ സംരംഭമാക്കി മാറ്റാൻ സഹായിക്കാൻ കേരള കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻക്യുബേഷൻ സെൻററും. സാങ്കേതിക പിന്തുണയും സാമ്പത്തിക സഹായവും സംരംഭകന്​ നൽകും. കാർഷിക -കർഷക അനുബന്ധ മേഖലയിൽ നവ സംരംഭകരെയും യുവാക്കളെയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര കാർഷിക മന്ത്രാലയത്തി​െൻറ മേൽനോട്ടത്തിൽ ആവിഷ്കരിച്ച പദ്ധതിയാണ് രാഷ്​​ട്രീയ കൃഷി വികാസ് യോജന-റെമ്യൂണറേറ്റിവ്​​​ അപ്രോച്ചസ്​ ഫോർ അഗ്രികൾച്ചർ ആൻഡ് അലൈഡ് സെക്ടർ റെജുവനേഷൻ (ആർ.കെ.വി.വൈ റാഫ്​ത്താർ).

ഇൗ പദ്ധതിക്ക് കീഴിൽ തൃശൂരിലെ കേരള കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻകുബേഷൻ സെൻറർ രണ്ട് പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. പ്രോട്ടോടൈപ്പുകളുടെ രൂപവത്​കരണവും വാണിജ്യവത്​്കരണവും വിദഗ്​ധ പിന്തുണയും ഇൻകുബേഷൻ സൗകര്യവും വിപണി കണ്ടെത്തൽ ബിസിനസ് പ്ലാൻ തയാറാക്കൽ, ബൗദ്ധികസ്വത്തവകാശം, സാമ്പത്തിക സഹായം എന്നിവ അടങ്ങുന്നതാണ് പരിശീലന പരിപാടികൾ.

വിള സംരക്ഷണം, ഭക്ഷ്യസംസ്കരണം, കാർഷിക വിതരണശൃംഖല, കൃത്യതാ കൃഷി, കാർഷിക സാമൂഹിക സംരംഭങ്ങൾ, അഗ്രി ക്ലിനിക്കുകൾ, ഹെൽത്ത് സെൻറർ, കാർഷിക യന്ത്രവത്കരണം, കാർഷികമേഖലയിലെ കൃത്രിമബുദ്ധി, ജൈവകൃഷി, അഗ്രികൾച്ചർ ഇൻ ബയോടെക്നോളജി, പ്രകൃതിവിഭവ പരിശീലനം, സെക്കൻഡറി അഗ്രികൾച്ചർ എന്നീ മേഖലകളിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവർക്ക് ആണ് പരിശീലനം നൽകുന്നത്.

സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന നൂതന ആശയങ്ങൾ ഉള്ള യുവാക്കൾക്കും വിദ്യാർഥികൾക്കുമായുള്ള കാർഷിക സംരംഭകത്വ അവബോധ പരിശീലന പരിപാടിയാണ് റൈയിസ് (റിയലൈസിങ് ആൻഡ് ഒാഗ്​മെൻറിങ്​ ഇന്നവേഷൻ ഫോർ സ്​റ്റാർട്ടപ്പ്​ എൻറർപ്രൈസസ്). രണ്ടുമാസം കാലാവധിയുള്ള പരിശീലനത്തിൽ പ്രതിമാസം 10,000 രൂപ ധനസഹായം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആശയങ്ങളുടെ മാതൃക (പ്രോ​േട്ടാടൈപ്പ്​) രൂപവത്​കരണത്തിന് ഗ്രാൻഡ് നൽകും.

അഞ്ചുലക്ഷം രൂപ വരെയാണ് അനുവദിക്കുക. നവ സംരംഭകരുടെ നൂതന ആശയങ്ങളെ വാണിജ്യവത്​കകരിക്കുന്നതിനും മാതൃക വിപുലീകരണത്തിനുമായുള്ള സ്​റ്റാർട്ടപ്പ് ഇൻകുബേഷൻ പരിപാടിയാണ് പേസ്. (പ്രമോഷൻ ഒാഫ്​ അഗ്രികൾച്ചർ ത്രൂ കൊമേർഷലൈസേഷൻ ആൻഡ്​ എൻറർപ്രണർഷിപ്​) പ്രാരംഭഘട്ടത്തിലുള്ള കാർഷികമേഖലയിലെ സംരംഭകർക്കാണ് ഇതിൽ അപേക്ഷിക്കാൻ കഴിയുക. പരിശീലന ശേഷം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരമാവധി 25 ലക്ഷം രൂപ വരെ ധനസഹായം നൽകും. ഉൽപ്പന്നങ്ങൾ, സേവനങ്ങൾ മാർക്കറ്റിൽ ലഭ്യമാക്കുന്നതിനും മാർക്കറ്റിങ്​ വിപുലീകരിക്കുന്നതിനും വ്യവസായം ലാഭകരം ആക്കുന്നതിനുമുള്ള പിന്തുണ ലഭിക്കും. വിവരങ്ങൾക്ക്​: www.rabi.kau.in,7899423314/0487 2438332.

kssafeer@gmail.com

Tags:    
News Summary - Agri Business Incubation Center; Ideas can also be spread at the Kerala Agricultural University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.