റസ്റ്റാറന്‍റിൽ ഉടുമ്പിനെ കണ്ട് കസേരയിൽ കയറി നിലവിളിച്ച് സ്ത്രീ; പിന്നീട് സംഭവിച്ചത് - വൈറൽ വീഡിയോ കാണാം

ഉടുമ്പിനെ കണ്ട് കസേരയിൽ കയറി അലറിക്കരയുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തായ്‍ലൻഡിലെ റസ്റ്റാറന്‍റിലാണ് സംഭവം. ഭക്ഷണം കഴിക്കാനായി കസേരയിൽ ഇരുന്ന സമയത്താണ് ഭീമൻ ഉടുമ്പ് സ്ത്രീയുടെ ശ്രദ്ധയിൽപെടുന്നത്.

ഉടുമ്പിനെ കണ്ട് പേടിച്ചരണ്ട സ്ത്രീ അലറിക്കരഞ്ഞ് കസേരയുടെ മുകളിൽ കയറി. രക്ഷിക്കാൻ മാറി മാറി എല്ലാവരോടും ആവശ്യപ്പെടുന്നതും ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വൈറൽ ഹോഗ് എന്ന യൂട്യൂബ് ചാനലാണ് ദൃശ്യം പുറത്തുവിട്ടത്. സ്ത്രീയുടെ നിലവിളി കേട്ട് റസ്റ്റാറന്‍റ് ജീവനക്കാരൻ ഓടിയെത്തി ഉടുമ്പിനെ പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പിടികൊടുക്കാതെ ഉടുമ്പ് കസേരക്കു താഴെ ചുറ്റിക്കളിക്കുന്നുണ്ട്.

ചെരുപ്പ് ഉപയോഗിച്ച് ജീവനക്കാരൻ ഉടുമ്പിനെ നേരിടാൻ ശ്രമിച്ചെങ്കിലും പിടികൊടുത്തില്ല. ഈസമയവും സ്ത്രീ ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു. ഒടുവിൽ ജീവനക്കാരൻ ഉടുമ്പിനെ ഒരു വടിയുടെ സഹായത്തോടെ പുറത്തേക്ക് കൊണ്ടുപോയി. ഉടുമ്പിനേക്കാൾ സ്ത്രീയുടെ നിലവിളി കാണാനായിരുന്നു ചുറ്റുംകൂടിയവരുടെ താൽപര്യം.

സ്ത്രീയുടെ നിലവിളി കേട്ട് ഉടുമ്പ് പേടിച്ചുകാണുമെന്നതുൾപ്പെടെ നിരവധി രസകരമായ പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിക്കുന്നത്.

Full View


Tags:    
News Summary - Woman Climbs Chair, Ends Up In Tears After Spotting Monitor Lizard In Restaurant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.