ന്യൂഡൽഹി: യു.എസ്-ഇസ്രായേൽ- ഇറാൻ യുദ്ധം ആഗോള മരുന്നു വിതരത്തെ സാരമായി ബാധിച്ചു. യുദ്ധവും തന്ത്രപ്രധാന ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സവും വ്യോമഗതാഗതം താളം തെറ്റിയതും ഒഷധ വിതരണ ശൃംഖലയുടെ കണ്ണിയറുത്തിരിക്കുകയാണെന്ന് ഈ മേഖലയിലെ വിതരണക്കാർ പറയുന്നു. വിതരണത്തിലെ കാലതാമസം, കയറ്റിറക്കുമതി ചെലവുകളുടെ വർധന, വിതരണ മാർഗങ്ങളുടെ തടസ്സപ്പെടൽ എന്നിവ മരുന്ന് വിപണിയെ ബാധിക്കുന്നുണ്ട്. ജീവൻ രക്ഷാമരുന്നുകളുടെ ലഭ്യത കുറവ് ഇതിനകം തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടു. കാൻസർ മരുന്നുകളും ഇൻസുലിനും ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ നീക്കത്തെ യുദ്ധം ഇതിനകം തന്നെ രൂക്ഷമയി ബാധിച്ചു.
ഗൾഫ് മേഖലയിലേക്കുള്ള മരുന്നുകളുടെ ഒഴുക്കിനെ രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വർധിച്ച ഇൻഷുറൻസ്, ഇന്ധന ചെലവുകൾ ആഗോളതലത്തിൽ മൊത്തത്തിലുള്ള മരുന്നുകളുടെ വില ഉയർത്താനുമിടയാക്കി. ഹുർമുസ് കടലിടുക്കിലൂടെ ധാരാളം ഔഷങ്ങളും അസംസ്കൃത വസ്തുക്കളും കയറ്റുമതി ചെയ്തിരുന്നു. ഈ പാത തടസ്സപ്പെട്ടതോടെ ഇവരുടെ നീക്കവും പ്രതിസന്ധിയിലായി. ശീതീകരിച്ച് സൂക്ഷിക്കുന്നകളുടെ ഗതാഗതമാണ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. പല കാൻസർമരുന്നുകളും ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നവയാണ്.
ഇൻസുലിൻ, വിട്ടുമാറാത്ത അസുഖങ്ങൾക്കുള്ള മരുന്ന് എന്നിവക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. അടിയന്തര ചികിത്സക്ക് ഉപയോഗിക്കുന്ന കിറ്റുകളും വാക്സിനുകളും ലഭ്യത കുറവാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കടൽ ഗതാഗതത്തിൽ നിന്ന് വ്യോമ ഗതാഗതത്തിലേക്ക് മാറുകയോ കയറ്റുമതി പൂർണ്ണമായും വഴിതിരിച്ചുവിടുകയോ ചെയ്തു. ഇത് കാലതാമസത്തിനും ചെലവ് വർധിക്കാനും ഇടയാക്കുന്നു. യുദ്ധം തുടന്നാൽ പ്രതിസന്ധി അതി രൂക്ഷമാവുമെന്നു വിദഗ്ധർ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ചെലിൽ 30 ശതമാനം വർധന
യുദ്ധം ആരംഭിച്ചതോടെ ദുബൈവഴിയുള്ള തങ്ങളുടെ മരുന്ന് വിതരണ ശൃംഖല താളം തെറ്റിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. മരുന്ന് വിതരണത്തിന്‍റെ ചെലവിൽ 30 ശതമാനം വരെ വർധയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. അടിയന്തരമായി എത്തിക്കേണ്ട മരുന്നുകൾ വരെ ദൈർഘ്യമേറിയ കര ഇടനാഴികളിലൂടെ തിരിച്ചുവിടുകയാണ്. അതിർത്തിയിലെ കാലതാമസവും ഇന്ധനക്ഷാമവും വിതരണത്തെ മന്ദഗതിയിലാക്കുന്നു. ഗസ പോലുള്ള സംഘർഷ മേഖലകളിലേക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ മരുന്നുകൾ കുടുങ്ങിക്കിടക്കുകയോ വൈകുകയോ ചെയ്യുന്നതായി ലോകാരോഗ്യസംഘടനാ പ്രതിനിധികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മരുന്ന് ലഭ്യത കുറയുന്ന രാജ്യങ്ങൾ
ഗൾഫ് രാജ്യങ്ങൾ, ലെബനൻ, ഗാസ, ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, സുഡാൻ, എത്യോപ്യ, ദക്ഷിണ സുഡാൻ, ഓസ്‌ട്രേലിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.