Posted On
date_range Updated On
date_range 'താങ്ക് യു ഫോർ ദി ഗിഫ്റ്റ്'; ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണിക്ക് മെലഡി മിഠായി സമ്മാനിച്ച് മോദി: വിഡിയോ
റോം: ഇറ്റലി സന്ദർശന വേളയിൽ നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണിക്ക് മെലഡി മിഠായി സമ്മാനിച്ച വിഡിയോ വലിയ ചർച്ചയാവുകയാണ്. സന്ദർശന വേളയിൽ ഒരു പാക്കറ്റ് മെലഡി മിഠായി ആണ് മെലോണിക്ക് സമ്മാനിച്ചത്. ഇതിന്‍റെ വിഡിയോ മെലോണി തന്നെ തന്‍റെ എക്സ് അക്കൗണ്ടിൽ പങ്ക് വെക്കുകയും ചെയ്തു. 12 സെക്കന്‍റ് ആണ് വിഡിയോ ദൈർഘ്യം. മെലഡി എന്ന ഹാഷ് ടാഗോടെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഡിയോക്കെതിരെ വിമർശനവുമായെത്തി. രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി വിദേശത്ത് ഉല്ലസിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.