യു.എസ്​ വൈസ്​ പ്രസിഡൻറ്​ മൈക്ക്​ പെൻസ്​ നാളെ കോവിഡ്​ വാക്​സിൻ സ്വീകരിക്കും

വാഷിങ്​ടൺ: യു.എസ്​ വൈസ്​ പ്രസിഡൻറ്​ മൈക്ക്​ പെൻസിനും ഭാര്യക്കും വെള്ളിയാഴ്​ച കോവിഡ്​ വാക്​സിൻ നൽകുമെന്ന്​ വൈറ്റ്​ഹൗസ്​. ഇരുവർക്കും വാക്​സിൻ നൽകുന്നതിലൂടെ ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം കൂടി വൈറ്റ്​ ഹൗസ്​ ലക്ഷ്യമിടുന്നുണ്ട്​.

വൈസ്​ പ്രസിഡൻറും ഭാര്യയും വാക്​സിൻ സ്വീകരിച്ചാൽ അത്​ കോവിഡ്​ വാക്​സിൻെറ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച്​ അമേരിക്കൻ ജനതക്കിടയിലെ ആശങ്കകൾക്ക്​ അറുതി വരു​ത്തുമെന്ന്​ വൈറ്റ്​ ഹൗസ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

പെൻസിനൊപ്പം മുതിർന്ന ആരോഗ്യ ഉ​േദ്യാഗസ്ഥനായ ജനറൽ ജെറോ അഡംസിന്​ വാക്​സിൻ നൽകുമെന്നും വൈറ്റ്​ ഹൗസ്​ വ്യക്​തമാക്കിയിട്ടുണ്ട്​. യു.എസിൽ ​ഫൈസർ കോവിഡ്​ വാക്​സിന്​ നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.

Tags:    
News Summary - U.S. Vice President Mike Pence will receive the covid vaccine tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.