യു.എസിൽ ഗ്രീൻ കാർഡ് ചട്ടങ്ങളിൽ ഇളവ്

വാഷിങ്‌ടൺ: യു.​എ​സി​ൽ സ്ഥി​ര​താ​മ​സാ​നു​മ​തി അ​ഥ​വാ ഗ്രീ​ൻ കാ​ർ​ഡ് കാ​ത്തി​രി​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം. ഗ്രീ​ൻ കാ​ർ​ഡ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ അ​പേ​ക്ഷ​ക​ർ രാ​ജ്യം വി​ട്ടു​പോ​കേ​ണ്ട​തി​ല്ലെ​ന്ന് യു.​എ​സ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്മെ​ന്റ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​യാ​ഴ്ച യു.​എ​സ് സി​റ്റി​സ​ൺ​ഷി​പ് ആ​ൻ​ഡ് ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വി​സ​സ് പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ള​വാ​ക്കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ന​യ​ത്തി​ൽ വ്യ​ക്ത​ത​യു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യ​ത്. നി​ല​വി​ൽ യു.​എ​സി​ലു​ള്ള ഭൂ​രി​ഭാ​ഗം പേ​ർ​ക്കും രാ​ജ്യ​ത്ത് തു​ട​ർ​ന്നു​കൊ​ണ്ടു​ത​ന്നെ അ​പേ​ക്ഷ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന​താ​ണ് പു​തി​യ വി​ശ​ദീ​ക​ര​ണം. നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളി​ൽ ഒ​രു​വി​ധ മാ​റ്റ​വും വ​രു​ത്തി​യി​ട്ടി​ല്ലെ​ന്ന് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്മെ​ന്റ് വ​ക്താ​വ് അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​ർ രാ​ജ്യ​ത്തി​ന് പു​റ​ത്തു​പോ​യി കാ​ത്തി​രി​ക്ക​ണ​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫി​സ​ർ​മാ​ർ​ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഓ​ർ​മി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് പു​തി​യ സ​ർ​ക്കു​ല​റി​ലൂ​ടെ ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞും രാ​ജ്യ​ത്ത് തു​ട​രു​ന്ന​വ​ർ, മ​റ്റു കു​ടി​യേ​റ്റ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ കാ​ര്യ​ത്തി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫി​സ​ർ​മാ​രു​ടെ തീ​രു​മാ​നം നി​ർ​ണാ​യ​ക​മാ​കും. എ​ന്നാ​ൽ, ഏ​തൊ​ക്കെ സാ​ഹ​ച​ര്യ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് രാ​ജ്യം വി​ടേ​ണ്ടി​വ​രു​ക എ​ന്ന​തി​ൽ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല. കു​ടി​യേ​റ്റ ന​യ​ത്തി​ൽ വ​രു​ത്തി​യ വ​ലി​യൊ​രു ത​ന്ത്ര​പ​ര​മാ​യ മാ​റ്റ​മ​ല്ല ഇ​തെ​ന്നും, തി​ക​ച്ചും ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മം മാ​ത്ര​മാ​ണി​തെ​ന്നും വൈ​റ്റ് ഹൗ​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​തി​ക​രി​ച്ചു.

അ​പൂ​ർ​വ​മാ​യ ഇ​ള​വു​ക​ൾ ല​ഭി​ക്കു​ന്ന​വ​രൊ​ഴി​കെ ബാ​ക്കി​യെ​ല്ലാ​വ​രും ഗ്രീ​ൻ കാ​ർ​ഡ് അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പാ​കു​ന്ന​തു​വ​രെ സ്വ​ന്തം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നും കാ​ത്തി​രി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഉ​ത്ത​ര​വ്. 

Tags:    
News Summary - Relaxation in green card rules in the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.