Posted On
date_range Updated On
date_range ഇന്ത്യയിലെ അക്രമങ്ങൾ നിർത്തണമെന്ന് യു.എൻ
യുനൈറ്റഡ്നേഷൻസ്: ഇന്ത്യയിൽ മതവിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും അടിസ്ഥാനത്തിലുള്ള എല്ലാ അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസംഘടന(യു.എൻ). എല്ലാമതങ്ങളോടും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് ആദരവാണുള്ളതെന്നും അദ്ദേഹത്തിന്റെ മുഖ്യവക്താവ് സ്റ്റീഫൻ ദുജാറിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രവാചകനിന്ദയെ തുടർന്നുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. തങ്ങളുടെ നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. ഏതു രീതിയിലുമുള്ള വിദ്വേഷ പ്രസംഗമോ അതിന് പ്രേരണ നൽകുന്നതോ നിർത്തണമെന്നും വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.