പ്രതീകാത്മക ചിത്രം 

റഷ്യയിൽ വൻ ഡ്രോൺ വർഷവുമായി യുക്രെയ്ൻ

മോസ്കോ: റഷ്യയിൽ എണ്ണ സംസ്കരണശാലകൾ, തന്ത്രപ്രധാന പാലം എന്നിവ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയത് സമാനതകളില്ലാത്ത ആക്രമണം. ഒറ്റനാളിൽ റഷ്യൻ അതിർത്തി കടന്ന 1,336 ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യ അറിയിച്ചു. നാലു വർഷത്തിലേറെ നീണ്ട റഷ്യൻ അധിനിവേശത്തിനിടെ നടക്കുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്.

യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ ആക്രമണം വർധിപ്പിച്ചതിന് പിന്നാലെയാണ് യുക്രെയ്നും കനത്ത പ്രത്യാക്രമണം ആരംഭിച്ചത്. മോസ്കോ ലക്ഷ്യമിട്ട് മാത്രം 600 ഡ്രോണുകളാണെത്തിയതെന്ന് മേയർ സെർജി സോബിയാനിൻ പറഞ്ഞു. ക്രീമിയ, അസോവ് കടൽ, കരിങ്കടൽ പ്രദേശങ്ങളിലും കൂട്ട ആക്രമണമുണ്ടായി.

ക്രീമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് ആക്രമണത്തിൽ കേടുപാടുകൾ പറ്റി. അടിയന്തരമായി അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും ട്രെയിൻ സർവിസ് പതിവുപോലെ തുടരുന്നതായും റഷ്യ അറിയിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തലിനായി, അബൂദബിയിൽ അമേരിക്ക നേതൃത്വം നൽകുന്ന മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണ്.

Tags:    
News Summary - Massive Ukrainian Drone Barrage Targets Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.