Posted On
date_range Updated On
date_range ഹൈഷൻ ചുഴലി: രണ്ടുലക്ഷം പേർ മാറിത്താമസിക്കണം– ജപ്പാൻ
ടോക്യോ: 'ഹൈഷൻ' ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്ന് രണ്ടുലക്ഷത്തോളം പേർ മാറിത്താമസിക്കണമെന്ന് ജപ്പാൻ നിർദേശം നൽകി. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയുമുണ്ടാകുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച ഇത് ദക്ഷിണ കൊറിയയിലേക്ക് കടന്നേക്കും.
ദക്ഷിണ കൊറിയയും കനത്ത ജാഗ്രതയിലാണ്. 'മെയ്സാക്' ചുഴലി മേഖലയിൽ കനത്ത നാശം വിതച്ച് അധികദിവസം കഴിയുംമുമ്പാണ് പുതിയ ചുഴലിയെത്തുന്നത്.
പടിഞ്ഞാറൻ ജപ്പാനിലെ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും ചുഴലി ഭീഷണി മൂലം അടച്ചിരിക്കുകയാണ്. വിമാനങ്ങളും ട്രെയിൻ സർവിസും റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.