റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ, കെ​​മാ​​ൽ കി​​ലി​​ക്ദ​​രോ​​ഗ് ലു

തു​ർ​ക്കി​യ പ്ര​​സി​​ഡ​​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് നാളെ; ഉ​ർ​ദു​ഗാ​ന് മു​​ഖ്യ എ​​തി​​രാ​​ളി കമാ​​ൽ കി​​ലി​​ക്ദ​​രോ​​ഗ് ലു

അ​​ങ്കാ​​റ: തു​​ർ​​ക്കി​​യ​ പ്ര​​സി​​ഡ​​ന്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഞാ​യ​റാ​ഴ്ച ന​ട​ക്കും. നി​ല​വി​ലെ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ന് മു​​ഖ്യ എ​​തി​​രാ​​ളി​​യാ​​യ കെ​​മാ​​ൽ കി​​ലി​​ക്ദ​​രോ​​ഗ് ലു ​ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു. ആ​ർ​ക്കും 50 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വോ​​ട്ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മേ​യ് 28ന് ​ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും.

വോ​ട്ടെ​ടു​പ്പി​​ന് ര​​ണ്ട് ദി​​വ​​സം മാ​​ത്രം ശേ​​ഷി​​ക്കെ, നാ​​ല് സ്ഥാ​​നാ​​ർ​​ഥി​​ക​​ളി​​ലൊ​​രാ​​ളാ​​യ മു​​ഹ​​റം ഇ​​ൻ​​സി നാ​​ട​​കീ​​യ​​മാ​​യി പി​​ന്മാ​​റ്റം പ്ര​​ഖ്യാ​​പി​ച്ചി​രു​ന്നു. ഇ​ത് കെ​​മാ​​ൽ കി​​ലി​​ക്ദ​​രോ​​ഗ് ലു​വി​ന് ഗു​ണം​ചെ​യ്യും.

പ്ര​​തി​​പ​​ക്ഷ വോ​​ട്ടു​​ക​​ൾ ഭി​​ന്നി​​പ്പി​​ക്കു​​മെ​​ന്ന​​തി​​നാ​​ൽ പി​​ന്മാ​​റ​​ണ​​മെ​​ന്ന് മു​​ഹ​​റം ഇ​​ൻ​​സി​ക്ക് മേ​​ൽ ക​​ടു​​ത്ത സ​​മ്മ​​ർ​​ദ​​മു​​ണ്ടാ​​യി​​രു​​ന്നു. ശ​നി​യാ​ഴ്ച പാ​ർ​ട്ടി​ക​ൾ ആ​വേ​ശ​ക​ര​മാ​യ റാ​ലി​യും അ​ന്തി​മ​ഘ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​ത്തി.

Tags:    
News Summary - Turkey election today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.