2024​െല യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്​ഥാനാർഥിയാകാൻ ട്രംപുമെന്ന്​ മുൻ പ്രസ്​ സെക്രട്ടറി

വാഷിങ്​ടൺ: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽവിയുമായി നാണംകെട്ട്​ മടങ്ങിയ ഡോണൾഡ്​ ട്രംപ്​ 2024ലെ യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിലും മത്സരിക്കും. മുൻ പ്രസ്​ സെക്രട്ടറി സീൻ സ്​പൈസറാണ്​ സ്​ഥിരീകരിച്ചത്​. നിലവിലെ പ്രസിഡന്‍റ്​ ജോ ബൈഡൻ വിഷയങ്ങളിൽ സ്വീകരിക്കുന്ന സമീപനം അടുത്ത തെരഞ്ഞെടുപ്പിൽ അങ്കം കുറിക്കാൻ ട്രംപിനെ നിർബന്ധിക്കുകയാണെന്ന്​ സീൻ സ്​പൈസർ പറഞ്ഞു.

ആറു മാസം വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറിയായിരുന്ന സ്​പൈസർ 2017ൽ രാജിവെച്ചിരുന്നു. മാധ്യമ പ്രവർത്തകരുമായി സംഘട്ടനത്തിന്‍റെ വഴി സ്വീകരിച്ച സ്​പൈസർ ഏറെ പഴികേട്ടിരുന്നു. 

Tags:    
News Summary - Trump will run for president in 2024, Sean Spicer claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.