ലോസ് ആഞ്ചലസ്: കർഡാഷ്യൻ കുടുംബത്തിലെ അംഗവും ഒളിമ്പിക് ചാമ്പ്യനുമായ കെയ്റ്റ്ലിൻ ജെന്നർ ഗവർണർ പദവി തേടി അമേരിക്കയിൽ അങ്കത്തിന്. യു.എസ് സംസ്ഥാനമായ കാലിഫോർണിയയിലാണ് റിപ്പബ്ലിക്കൻ ലേബലിൽ ആദ്യ ട്രാൻസ് ജെൻഡർ ഗവർണറാകാൻ കെയ്റ്റ്ലിൻ എത്തുന്നത്. ഹോളിവുഡ് താരം ആർണൾഡ് ഷ്വാർസ്നെഗർ റിപ്പബ്ലിക്കൻ ബാനറിൽ ജയം കുറിച്ച ശേഷം കാലിഫോർണിയയിൽ ജനവിധി തേടുന്ന രാഷ്ട്രീയക്കാരല്ലാത്ത ഏറ്റവും പ്രശസ്തയാണെന്ന സവിശേഷത കൂടിയുണ്ട് ഈ ഡെക്കാത്ലൺ താരത്തിന്. മത്സരത്തിന് നാമനിർദേശം നൽകിയെന്നും കാമ്പയിൻ വരുംനാളുകളിൽ ആരംഭിക്കുമെന്നും കെയ്റ്റ്ലിൻ പറഞ്ഞു.
രാഷ്ട്രീയത്തിൽ തീരെ പരിചയമില്ലാതെ എത്തിയിട്ടും ഷ്വാർസ്നെഗർ നീണ്ട ഏഴു വർഷം ഗവർണറായി മിടുക്ക് തെളിയിച്ചിരുന്നു. ഇത്തവണ പക്ഷേ, ജയ സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ പക്ഷം.
1976ലെ മോൺട്രിയാൽ ഒളിമ്പിക്സിൽ ബ്രൂസ് ജെന്നർ എന്ന പേരിലാണ് സ്വർണ മെഡൽ നേടിയിരുന്നത്. 2015ൽ ഇവർ പുതിയ പേരു സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.