Posted On
date_range Updated On
date_range സ്വിറ്റ്സർലൻഡിൽ വിമാനം തകർന്നുവീണ് മൂന്ന് മരണം
സൂറിച്ച്: വിനോദസഞ്ചാര വിമാനം തകർന്നുവീണ് സ്വിറ്റ്സർലൻഡിൽ മൂന്ന് പേർ മരിച്ചു. പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ പോണ്ട്സ് ദേ മാർടെലിന് സമീപം വനമേഖലയിലാണ് വിമാനം തകർന്നത്.
പൈലറ്റും രണ്ട് യാത്രക്കാരുമാണ് മരിച്ചതെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. വിനോദസഞ്ചാരികളുമായി തൊട്ടടുത്തുള്ള വിമാനത്താവളത്തിൽനിന്നും പറന്നുയർന്നതായിരുന്നു വിമാം. വളരെ ചെങ്കുത്തായ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ പറയുന്നു.
അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.