യു.എസില്‍ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യു.എസിലെ മിനിയപൊളിസില്‍ രാത്രി മൂന്ന് സ്ഥലങ്ങളിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 1.30ഓടെ വടക്കന്‍ മിനിയപൊളിസിലെ സെക്കന്‍ഡ് സ്ട്രീറ്റ് 22 അവന്യൂവില്‍ ഒരു സ്ത്രീക്കാണ് വെടിയേറ്റത്. പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

മിനിറ്റുകള്‍ക്ക് ശേഷം അടുത്ത വെടിവെപ്പുണ്ടായി. ഈസ്റ്റ് ലേക്ക് സ്ട്രീറ്റിന് സമീപമായിരുന്നു ഇത്. രണ്ട് കാറുകളിലായി എത്തിയവര്‍ തമ്മില്‍ തര്‍ക്കം ആരംഭിക്കുകയും പരസ്പരം വെടിവെക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കം കണ്ട് സ്ഥലത്തെത്തിയ യാത്രക്കാരനാണ് ഇവിടെ വെടിയേറ്റത്.

പുലര്‍ച്ചെ രണ്ടോടെ സൗത്ത് ഫിഫ്ത് സ്ട്രീറ്റിലാണ് മൂന്നാമത്തെ സംഭവം ഉണ്ടായത്. വെടിയേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി മെട്രോ ട്രാന്‍സിറ്റ് പൊലീസ് പറഞ്ഞു.

Tags:    
News Summary - three killed in separate minneapolis shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.