വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരത്തിൽനിന്ന് പുറത്തായതോടെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്ത്.
ഇംപീച്ച്മെൻറിൽ ഏഴ് റിപ്പബ്ലിക്കൻ സെനറ്റർമാർ ട്രംപിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ഇതിനു നേതൃത്വം കൊടുത്ത സെനറ്റ് മൈനോറിറ്റി നേതാവ് മിച്ച് മകാണലിന് ട്രംപ് പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. വിശ്വസിക്കാൻ കൊള്ളരുതാത്തവനായ മകാണലിനെ അനുകൂലിക്കുന്ന റിപ്പബ്ലിക്കൻ സെനറ്റർമാർ ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഒരുകാലത്ത് ട്രംപിെൻറ വിശ്വസ്തനായിരുന്നു മകാണൽ. കാപിറ്റൽ ഹിൽ അതിക്രമങ്ങൾക്ക് പ്രേരണ നൽകിയ ട്രംപ് കുറ്റക്കാരനാണെന്നാണ് മിച്ച് ഉറച്ചുവിശ്വസിക്കുന്നത്. എന്നാൽ, ഇക്കാര്യം ഭൂരിഭാഗം സെനറ്റ് അംഗങ്ങളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
അതേസമയം, പാർട്ടിക്കുള്ളിൽ ഇപ്പോഴും ട്രംപിന് ആധിപത്യം നഷ്ടപ്പെട്ടിട്ടില്ല. മക്കോണലിനെ പോലുള്ളവരെ പാർട്ടിക്കുള്ളിൽ വെച്ചുപൊറുപ്പിക്കിെല്ലന്ന് ട്രംപ് മുന്നറിയിപ്പു നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.