Posted On
date_range Updated On
date_range കോടതികൾ കയറിയിറങ്ങി ദക്ഷിണ കൊറിയൻ പ്രസിഡന്റ്
സോൾ: ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോലിന് വ്യാഴാഴ്ച കോടതി കയറിയിറങ്ങാനുള്ള ദിവസമായിരുന്നു. ജയിൽ വാഹനത്തിൽ രണ്ടു കോടതികളിലാണ് അദ്ദേഹം ഹാജരായത്. സോളിലെ സെൻട്രൽ ജില്ല കോടതിയിലും ഭരണഘടന കോടതിയിലും.
പട്ടാളനിയമം പ്രഖ്യാപിച്ച ക്രിമിനൽ കേസിൽ പ്രതിയാണ് യൂൻ. അറസ്റ്റ് റദ്ദാക്കണമെന്നും കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യൂൻ നൽകിയ ഹരജി പരിഗണിച്ചതിനാലാണ് കോടതിയിൽ ഹാജരായത്.
തുടർന്ന് ഭരണഘടന കോടതിയിലും യൂനിനെ ഹാജരാക്കി. യൂനിനെ ഇംപീച്ച് ചെയ്ത പാർലമെന്റ് നടപടിക്ക് ഭരണഘടന കോടതി ഉടൻ അന്തിമ അംഗീകാരം നൽകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.