കപ്പലുകൾക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനോ റഷ്യയോ? അന്വേഷണം ആരംഭിച്ച് അമേരിക്ക

വാഷിംഗ്ടൺ: അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങൾക്ക് സമീപം സഞ്ചരിച്ചിരുന്ന 50ഓളം കപ്പലുകൾക്ക് നേരെയുണ്ടായ ഡസൻ കണക്കിന് സൈബർ ആക്രമണങ്ങളിൽ ഇറാനുള്ള പങ്കിനെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തുന്നതായി റിപ്പോർട്ട്. മിഡിൽ ഈസ്റ്റിന് പുറത്തുള്ള അമേരിക്കൻ താൽപ്പര്യങ്ങൾക്ക് നേരെ സൈബർ ഓപ്പറേഷനുകളും ഭീകര നീക്കങ്ങളും നടത്തി ഇറാൻ യുദ്ധം വ്യാപിപ്പിക്കുന്നുവെന്ന ആശങ്കകൾക്കിടയാണ് പുതിയ നീക്കം.

എണ്ണ, പെട്രോളിയം, രാസവസ്തുക്കൾ, മറ്റ് സ്ഫോടകവസ്തുക്കൾ എന്നിവ വഹിച്ചിരുന്ന ഏകദേശം 50 കപ്പലുകൾക്ക് നേരെ സൈബർ ആക്രമണങ്ങൾ നടന്നതായാണ് കരുതപ്പെടുന്നത്. കപ്പലുകൾ തകർക്കപ്പെടുമെന്ന തരത്തിലുള്ള മുന്നറിയിപ്പുകളും ബോംബ് ഭീഷണികളും ചില കപ്പലുകൾക്ക് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അമേരിക്ക പ്രധാനമായും സംശയിക്കുന്നത് ഇറാനെയാണെങ്കിലും മറ്റൊരു കക്ഷി എന്ന നിലയിൽ റഷ്യയെയും യുഎസ് അധികൃതർ നിരീക്ഷിക്കുന്നുണ്ട്. റഷ്യക്കും ഇതിൽ പങ്കുണ്ടാകാമെന്ന സാധ്യത അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

യുഎസ് ഉദ്യോഗസ്ഥരെയും വിഷയവുമായി ബന്ധപ്പെട്ട മറ്റ് വൃത്തങ്ങളെയും അടിസ്ഥാനമാക്കിയാണ് വാൾ സ്ട്രീറ്റ് ജേണൽ ഈ വിവരങ്ങൾ പുറത്തുവിട്ടത്. ആഗോള ഊർജ്ജ വിതരണത്തെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ബാധിച്ചേക്കാവുന്ന സൈബർ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് അമേരിക്കൻ അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.

ഷിപ്പിങ് കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന ഫോർട്ടിനെറ്റ് റൂട്ടുകളിലെ സുരക്ഷാ വീഴ്ചകൾ മുതലെടുത്താണ് ആക്രമണം നടത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇറാന്‍റെ ഷാഡോ ബാങ്കിങ് ശൃംഖലക്കെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധങ്ങൽ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 

Tags:    
News Summary - us started investigation on cyber attack against international ship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.