ഗീലാനിയുടെ നിര്യാണം: അനുശോചിച്ച്​ പാകിസ്​താൻ

ഇസ്​ലാമാബാദ്​: കശ്​മീർ വിഘടനവാദി നേതാവ്​ സയ്യിദ്​ അലി ഷാ ഗീലാനിയുടെ നിര്യാണത്തിൽ ദുഃഖാചരണവുമായി പാകിസ്​താൻ. മരണത്തിൽ പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ അനുശോചിച്ചു.

ഗീലാനിയോടുള്ള ആദരസൂചകമായി പാക്​ പതാക പകുതി താഴ്​ത്തിക്കെട്ടുമെന്നും മരണത്തിൽ ഔദ്യോഗിക ദുഃഖാചരണം നടത്തുമെന്നും ഇംറാൻ അറിയിച്ചു. പാക്​ പ്രസിഡൻറ്​ ആരിഫ്​ ആൽവിയും ദുഃഖം പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ഗീലാനിക്ക്​ പാകിസ്​താനിലെ ഉയർന്ന സിവിലിയൻ പുരസ്​കാരം സമ്മാനിച്ചിരുന്നു.  

Tags:    
News Summary - Syed Ali Shah Geelani, the man whose heart belonged to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.