യൂൻ സുക് യോൽ
സോൾ: രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച് രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലായ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൽ. ജനാധിപത്യത്തിന്റെ തകർച്ചയും പ്രതിപക്ഷത്തിന്റെ അട്ടിമറി നീക്കവും തടയുകയായിരുന്നു പട്ടാള നിയമ പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്ന് യൂൻ പറഞ്ഞു.
വ്യാഴാഴ്ച അപ്രതീക്ഷിതമായി രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പുറത്താക്കുന്നതു വരെയും പ്രസിഡന്റ് പദവി രാജിവെക്കില്ലെന്നും നിലപാടിൽ ഉറച്ചുനിൽക്കുമെന്നും യൂൻ വ്യക്തമാക്കി.
അതേസമയം, പ്രസിഡന്റിനെതിരെ വീണ്ടും പ്രതിപക്ഷ പാർട്ടികൾ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. ഡെമോക്രാറ്റിക് പാർട്ടി അടക്കം ആറ് പാർട്ടികൾ ചേർന്നാണ് പ്രമേയം കൊണ്ടുവന്നത്. ശനിയാഴ്ച പാർലമെന്റിൽ വോട്ടെടുപ്പ് നടക്കും. കഴിഞ്ഞ വ്യാഴാഴ്ച ഇംപീച്ച്മെന്റ് പ്രമേയം ഭരണകക്ഷി അംഗങ്ങൾ ബഹിഷ്കരിച്ചതിനാൽ റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.