'അങ്ങനെ ഞാൻ വിഡ്​ഢിത്തം പറയില്ല'

ഇസ്​ലാമാബാദ്​: ബലാത്സംഗത്തെ കുറിച്ച്​ മുമ്പ്​ നടത്തിയ പ്രസ്​താവനയിൽ മലക്കം മറിഞ്ഞ്​ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ബലാത്സംഗത്തിന്​ കാരണം സ്​ത്രീകളുടെ വസ്​ത്രധാരണമാണ്​ എന്ന തരത്തിൽ എവിടെയും പറഞ്ഞിട്ടില്ലെന്നാണ്​ ഇംറാ​ൻ നിലപാട്​മാറ്റിയത്​.

അങ്ങനെയൊരു വിഡ്​ഢിത്തം താൻ ചെയ്യില്ലെന്നും അദ്ദേഹം ആണയിട്ടു. പറഞ്ഞതിൽ ചിലത്​ മാത്രം അടർത്തിയെടുത്ത്​ പ്രചരിപ്പിക്കുകയായിരുന്നു. പാകിസ്​താനിൽ എന്തുകൊണ്ടാണ്​ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നത്​ എന്ന ചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞ ചില ഭാഗങ്ങളാണ്​ തെറ്റായി പ്രചരിപ്പിച്ചതെന്നും യു.എസിലെ പി.ബി.എസ്​ ന്യൂസ്​ അവറിനു നൽകിയ അഭിമുഖത്തിൽ ഇംറാൻ വ്യക്തമാക്കി.

സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത് കാരണമാണ് രാജ്യത്ത് ബലാത്സംഗ കേസുകളും സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നത് എന്ന് ഇംറാൻ ഒരു അഭിമുഖത്തില്‍ പറയുന്ന വീഡിയോ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 

Tags:    
News Summary - 'So I'm not kidding'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.