Posted On
date_range Updated On
date_range കോപ്പൻഹേഗനിൽ വെടിവെപ്പ്; മൂന്ന് മരണം
കോപ്പൻഹേഗൻ: ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ഉണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 22കാരനായ കൊലയാളി ഡെൻമാർക്കിലെ ഷോപ്പിങ്മാളിലാണ് വെടിവെപ്പ് നടത്തിയത്.
സംഭവത്തിനു ശേഷം കൊലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദ ബന്ധമുണ്ടാകാനുള്ള സാധ്യത അധികൃതർ പരിശോധിക്കുന്നുണ്ട്. കേസ് അന്വേഷിക്കുകയാണെന്നും കോപ്പൻഹേഗൻ പൊലീസ് പറഞ്ഞു. മാളിലെ വിവിധയിടങ്ങളിലായാണ് വെടിവെപ്പ് നടന്നത്.
വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ഡാനിഷ് പ്രധാനമന്ത്രി ഫ്രെഡ്റിക്സൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.