4300 യു​ക്രെ​യ്ൻ കു​ട്ടി​ക​ളെ റ​ഷ്യ കൊ​ണ്ടു​പോ​യെ​ന്ന്

കി​യ​വ്: അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച ശേ​ഷം 4300 യു​ക്രെ​യ്ൻ കു​ട്ടി​ക​ളെ റ​ഷ്യ​യി​ലേ​ക്കോ റ​ഷ്യ​ൻ അ​ധീ​ന​പ്ര​ദേ​ശ​ത്തേ​ക്കോ നി​ർ​ബ​ന്ധ​പൂ​ർ​വം കൊ​ണ്ടു​പോ​യ​താ​യി യു​ക്രെ​യ്ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും അ​നാ​ഥ​ക​ളാ​ണ്. ദ​ത്തെ​ടു​ത്ത് റ​ഷ്യ​ൻ പൗ​ര​ന്മാ​രാ​ക്കാ​നാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

യു​ദ്ധ​ഭൂ​മി​യി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ കു​ട്ടി​ക​ളെ​യാ​ണ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് യു​​ക്രെ​യ്ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഇ​റി​ന വെ​റെ​ഷ്ചു​ക് വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. കു​ട്ടി​ക്ക​ട​ത്ത് അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 6000 യു​ക്രെ​യ്ൻ കു​ട്ടി​ക​ളെ റ​ഷ്യ​ൻ അ​ധീ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് യു.​എ​സ് പി​ന്തു​ണ​യോ​ടെ പു​റ​ത്തി​റ​ക്കി​യ മ​റ്റൊ​രു പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.