Posted On
date_range Updated On
date_range യുക്രെയ്നിലേക്ക് 300ലേറെ ഡ്രോണുകളും 30ലേറെ ക്രൂസ് മിസൈലുകളും തൊടുത്ത് റഷ്യ
കിയവ്: മൂന്നുവർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്താതെ നിൽക്കെ യുക്രെയ്നിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് കനത്ത ആക്രമണം നടത്തി റഷ്യ. ശനിയാഴ്ച രാത്രി 300ലേറെ ഡ്രോണുകളും 30ലേറെ ക്രൂസ് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ഒഡേസ തുറമുഖത്തെയാണ് പ്രധാനമായി ലക്ഷ്യമിട്ടത്. അമേരിക്കയുടെയും യൂറോപ്യൻ ശക്തികളുടെയും പിന്തുണയോടെ തദ്ദേശീയമായി ഡ്രോണുകളും മിസൈലുകളും നിർമിക്കാനുള്ള പദ്ധതിയുമായി യുക്രെയ്ൻ മുന്നോട്ടുപോവുകയാണ്. രണ്ടുമാസം മുമ്പ് ചർച്ചയുടെ സാഹചര്യം ഉരുത്തിരിഞ്ഞിരുന്നെങ്കിലും ഏറ്റുമുട്ടൽ കനക്കുന്നതാണ് നിലവിലെ സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.