കോടീശ്വരപട്ടികയിൽ ഇടംപിടിച്ച് പോപ് ഗായിക റിഹാന; ലോകത്തിലെ ഏറ്റവും ധനികയായ രണ്ടാമത്തെ വനിത
ലോസ് ആഞ്ചലസ്: ലോകത്തിലെ ശതകോടീശ്വരപട്ടികയിൽ പേരെഴുതി പോപ് ഗായിക റിഹാന. ലോകത്തിലെ ഏറ്റവും ധനികയായ രണ്ടാമത്തെ വനിതയാണ് ഇപ്പോൾ റിഹാന.
ഫോബ്സ് പട്ടികയിലെ കണക്കുപ്രകാരം 1.7 ബില്ല്യൺ ഡോളറാണ് റിയാനയുടെ ആസ്തി. ഇതോടെ േലാകത്തിലെ ഏറ്റവും ധനികയായ ഗായികയായി റിഹാന. ലോകത്തിലെ ധനികയായ വനിതകളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് റിഹാനക്ക്. ഓപ്ര വിൻഫ്രിക്കാണ് ആദ്യ സ്ഥാനം.
േലാകത്തിലെ ഏറ്റവും വലിയ മേക്കപ്പ് -ഫാഷൻ സാമ്രാജ്യമാണ് റിഹാനയെ കോടികളുടെ സ്വത്തിന് ഉടമയാക്കിയത്.
കരീബിയൻ രാജ്യമായ ബാർബഡോസിൽ ജനിച്ച റിഹാന 2005ന് ശേഷമാണ് ലോകശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത്. 'വി ഫൗണ്ട് ലവ്' 'അംബർല്ല' തുടങ്ങിയ ആൽബങ്ങൾ കരിയറിൽ കരുത്തേകി. 2017ലാണ് കോസ്മെറ്റിക്സ് സാമ്രാജ്യമായ ഫെൻറി ബ്യൂട്ടി ആരംഭിക്കുന്നത്. വ്യത്യസ്ത സ്കിൻ ടോണുകളുമായി പൊരുത്തപ്പെടുന്ന അമ്പതോളം മേക്ക്അപ്പ് ഷെയ്ഡുകളാണ് ഫെൻറി ബ്യൂട്ടിയെ ലോകത്തിന് മുമ്പിൽ വേറിട്ട് നിർത്തിയത്. 2016ലെ 'ആൻറി'ക്ക് ശേഷം റിഹാന ആർബങ്ങൾ നിർമിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.