Posted On
date_range Updated On
date_range ഇന്ത്യൻ ടൈലുകൾക്ക് കനത്ത തീരുവ ചുമത്തണമെന്ന് റിപ്പബ്ലിക്കൻ അംഗം
വാഷിങ്ടൺ: യു.എസ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ സെറാമിക് ടൈലുകൾക്ക് ഉയർന്ന തീരുവ ചുമത്തണമെന്ന ആവശ്യവുമായി യു.എസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗം ജോൺ റോസ്. സെറാമിക് ടൈൽ വിപണിയിൽ ഇന്ത്യൻ ഉൽപന്നങ്ങൾ രാജ്യത്ത് തൊഴിൽ നഷ്ടം വരുത്തുകയാണെന്നും യു.എസ് സ്റ്റേറ്റായ ടെന്നസിയിലെ നിർമാതാക്കൾക്ക് ആഗോള വിപണിയിൽ മെച്ചപ്പെട്ട പ്രാതിനിധ്യം നേടിയെടുക്കാനാകണമെന്നും ജോൺ റോസ് ആവശ്യപ്പെട്ടു. യു.എസിൽ 2013ൽ 3,44,000 ചതുരശ്ര അടിയായിരുന്ന ഇന്ത്യൻ ടൈൽ വിൽപന 2023ലെത്തുമ്പോൾ നാലുകോടി ചതുരശ്ര അടിയിലേറെയായി ഉയർന്നെന്ന് മറ്റൊരു കോൺഗ്രസ് അംഗം ടിം ബുർക്കെറ്റും ചേർന്ന് ഒപ്പുവെച്ച കത്തിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.