Posted On
date_range Updated On
date_range മതനിന്ദ: പാകിസ്താനിൽ അധ്യാപിക കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ പ്രവിശ്യയിൽ മതനിന്ദയാരോപിച്ച് സഹപ്രവർത്തകയും വിദ്യാർഥിനികളും ചേർന്ന് അധ്യാപികയെ കൊലപ്പെടുത്തി. ഖൈബർ പഖ്തൂൻഖ ദേര ഇസ്മായിൽ പ്രദേശത്തെ ജാമിഅ ഇസ്ലാമിയ ഫലാഹുൽ ബിനാഅത് സ്കൂളിലാണ് സംഭവം.
സഫൂറ ബീബിയാണ് കഴുത്തറുത്ത നിലയിൽ കൊല്ലപ്പെട്ടത്. അധ്യാപിക പ്രവാചകനെ നിന്ദിച്ചതായി ബന്ധു സ്വപ്നംകണ്ടതിനെ തുടർന്നാണ് ഹീനകൃത്യം നടത്തിയതെന്ന് വിദ്യാർഥിനികളിലൊരാൾ പൊലീസിനോട് പറഞ്ഞു. മുഖ്യപ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.