Posted On
date_range Updated On
date_range താലിബാനെ അംഗീകരിക്കില്ല, അവരുമായി ചർച്ചയ്ക്കുമില്ല; നിലപാടറിയിച്ച് യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചര്‍ച്ചക്കില്ലെന്നും വ്യക്തമാക്കി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. താലിബാന്‍ കൂടുതല്‍ രാജ്യങ്ങളുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യൂറോപ്യൻ യൂണിയൻ അവരുടെ നിലപാട് അറിയിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഇ.യുവിെൻറ തീരുമാനം.
മനുഷ്യാവകാശ വിഷയത്തിൽ ഏറെ അപകടകരമായ മുഖമാണ് താലിബാനുള്ളത്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നടത്തുന്ന ഏതെങ്കിലും വാഗ്ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു. അതേസമയം അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇ.യു അറിയിച്ചിട്ടുണ്ട്. അഭയാത്ഥികളുടെ പുനരധിവാസത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.