കിറുക്കൻ സ്വഭാവം: ട്രംപിന്​ ഇൻറലിജൻസ്​ വിവരം ലഭിക്കില്ല

വാഷിങ്​ടൺ: മുൻ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ 'സ്വഭാവ ഗുണം' കണക്കിലെടുത്ത്​ അദ്ദേഹത്തിന്​ ഇൻറലിജൻസ്​ സംഗ്രഹം നൽകില്ലെന്ന്​ പ്രസിഡൻറ്​ ജോ ബൈഡൻ.

മുൻ പ്രസിഡൻറുമാർക്ക്​ രാഷ്​ട്രത്തി​െൻറ സുരക്ഷ സംബന്ധിച്ച വിവരങ്ങളുടെ സംഗ്രഹം കൈമാറുന്നത്​ പരമ്പരാഗത ആചാരമാണ്​. ട്രംപിനും ഈ ആനുകൂല്യം ലഭിക്കു​മോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്​ പ്രതികരിക്കുകയായിരുന്നു ബൈഡൻ. അദ്ദേഹത്തിന്​ അതി​െൻറ ആവശ്യമുണ്ടെന്ന്​ കരുതുന്നില്ല.

ട്രംപി​െൻറ കിറുക്കൻ സ്വഭാവം മൂലമാണ്​ വിവരങ്ങൾ നൽക​ാത്തതെന്നും വിവരങ്ങൾ മുൻ പ്രസിഡൻറ്​ രഹസ്യമായി സൂക്ഷിക്കുമെന്ന്​ കരുതുന്നില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - No need for Donald Trump to get intelligence briefings, says Joe Biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.