Posted On
date_range Updated On
date_range യു.എസ്, ജർമൻ, ഫ്രഞ്ച് നയതന്ത്രജ്ഞർ രാജ്യം വിടണമെന്ന് നൈജർ സൈന്യം
നിയമി: യു.എസ്, ജർമനി, ഫ്രാൻസ്, നൈജീരിയ എന്നിവിടങ്ങളിൽനിന്നുള്ള നയതന്ത്ര ജീവനക്കാർ 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് നൈജറിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ച സൈനിക നേതൃത്വം.
ഈ രാജ്യങ്ങൾ അട്ടിമറിയിൽ എതിർപ്പ് അറിയിച്ചും പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിന് പിന്തുണ അറിയിച്ചും നിലപാടെടുത്തവയാണ്.
അധികാരം ജനങ്ങൾ തെരഞ്ഞെടുത്ത പ്രസിഡന്റിന് തിരിച്ചേൽപിച്ചില്ലെങ്കിൽ സൈനിക ഇടപെടലിന് മടിക്കില്ലെന്ന് നൈജീരിയയുടെ നേതൃത്വത്തിൽ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.