Posted On
date_range Updated On
date_range ശഹ്ബാസ് ശരീഫിന്റെ പേര് രാജ്യം വിടാൻ വിലക്കുള്ളവരുടെ പട്ടികയിൽനിന്ന് നീക്കി
ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് അടക്കമുള്ള ഉന്നതരുടെ പേരുകൾ രാജ്യം വിടാൻ വിലക്കുള്ളവരുടെ പട്ടികയിൽനിന്ന് നീക്കി. ഞായറാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
രാജ്യം വിടാൻ വിലക്കുള്ള പട്ടിക പുനഃപ്പരിശോധിക്കണമെന്ന് കഴിഞ്ഞാഴ്ച ചേർന്ന മന്ത്രിസഭായോഗം ആഭ്യന്തര മന്ത്രി റാണ സനാവുല്ലയെ ചുമതലപ്പെടുത്തിയിരുന്നു. ശഹ്ബാസ് ശരീഫിന്റെ ഭാര്യ നുസ്റത്, അനന്തരവൾ മറിയം നവാസ്, മുൻ പ്രധാനമന്ത്രി ശാഹിദ് ഖാകാൻ അബ്ബാസി, മകൻ അബ്ദുല്ല, ധനമന്ത്രി മിഫ്താഹ് ഇസ്മായിൽ എന്നിവരുടെ പേരുകളാണ് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.