Posted On
date_range Updated On
date_range നേപാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 32 മരണം
കാഠ്മണ്ഡു: നേപാളിെല മുഗു ജില്ലയിലുണ്ടായ ബസ് ദുരന്തത്തിൽ 32 പേർ മരിച്ചു. 16 പേർക്ക് ഗുരുതര പരിക്ക്. നേപാൾഗഞ്ചിൽനിന്ന് ഗംഗാധിയിലേക്ക് പുറപ്പെട്ട ബസ് പിന ജ്യാരി പുഴയിലേക്ക് പതിക്കുകയായിരുന്നു.
വിജയദശമി ആഘോഷത്തിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നാടുകളിലേക്ക് മടങ്ങുന്നവരാണ് ദുരന്തത്തിൽപെട്ടത്. സൈന്യത്തിെൻറ നേതൃത്വത്തിൽ രക്ഷാദൗത്യം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.