Posted On
date_range Updated On
date_range ചൈനയിൽ ഭൂഗർഭ വെള്ളപ്പൊക്കത്തിൽ കുടുങ്ങി ഖനിത്തൊഴിലാളികൾ
ബെയ്ജിങ്: ചൈനയിൽ ഖനിത്തൊഴിലാളികൾ ഭൂഗർഭ വെള്ളപ്പൊക്കത്തിൽ കുടുങ്ങി. 21 കൽക്കരി ഖനിത്തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നതായി വാർത്തകൾ വന്നത്.
ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഉൗർജിതപ്പെടുത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സിൻജിയാങ് മേഖലയിലെ ഹുതുബി കൗണ്ടിയിലെ ഖനിത്തൊഴിലാളികളാണ് ശനിയാഴ്ച വൈകീട്ട് 6.10 ഓടെ അപകടത്തിൽപെട്ടത്. എട്ടുപേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. നിരന്തര അപകടങ്ങൾക്ക് പേരുകേട്ടവയാണ് ചൈനയിലെ ഖനികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.