Posted On
date_range Updated On
date_range ഇറ്റലിയിൽ ഉരുൾപൊട്ടൽ; എട്ടുപേർ മരിച്ചു
റോം: ഇറ്റലിയിൽ ശക്തമായ മഴയെതുടർന്നുണ്ടായ ഉരുൾപൊട്ടലിൽ എട്ടുപേർ മരിച്ചു. ഹോളിഡെ ദ്വീപായ ഇഷിയയിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് സംഭവം. നിരവധിപേരെ കാണാതായി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഉരുൾ പൊട്ടലിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്.
'ഇഷിയയിലുണ്ടായ ഉരുൾപൊട്ടലിൽ എട്ടുപേർ മരിച്ചു. പ്രദേശത്ത് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.' -അഗ്നിരക്ഷാ സേന അറിയിച്ചു. ഉരുൾപൊട്ടലിൽ 13 പേരെ കാണാതായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നവജാതശിശുവടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായാണ് വിവരം. പ്രദേശത്തു നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.