representational image
Posted On
date_range Updated On
date_range മൻഹാട്ടൻ ഭീകരാക്രമണം: പ്രതിക്ക് 10 ജീവപര്യന്തം
വാഷിങ്ടൺ: 2017ൽ യു.എസിലെ ന്യൂയോർക് നഗരത്തിൽ കാൽനട യാത്രക്കാർക്കും സൈക്കിൾ യാത്രികർക്കുമിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരാക്രമണക്കേസ് പ്രതിക്ക് 10 ജീവപര്യന്തമുൾപ്പെടെ നൂറുകണക്കിന് വർഷം ജയിൽ. സംഭവത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാടകക്കെടുത്ത ട്രക്ക് ഉപയോഗിച്ചായിരുന്നു സയ്ഫുല്ലോ സായ്പോവ് ആക്രമണം നടത്തിയിരുന്നത്. നിരവധിപേരുടെ ജീവനെടുത്ത ഇയാൾക്ക് 10 ജീവപര്യന്തത്തിനു പുറമെ 260 വർഷം തടവും വിധിച്ചിട്ടുണ്ട്. ഐ.എസ് അംഗത്വം ലഭിക്കാനായാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.