ജപ്പാനിൽ 'ജോക്കർ' ആക്രമണം; ​ട്രെയിനിന്​ തീയിട്ടു, 17 പേർക്ക്​ കുത്തേറ്റു

ടോക്യേ: ജപ്പാനിൽ ബാറ്റ്​മാൻ സീരീസിലെ 'ജോക്കർ' എന്ന കഥാപാത്രത്തിന്‍റെ വേഷത്തിലെത്തിയ അക്രമി റെയിൽവേ സ്​റ്റേഷനിൽ 17 പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. ഹാലോവിൻ ആഘോഷത്തിനായി പുറപ്പെട്ട ആളുകൾക്ക്​ നേരെ ആക്രമണം അഴിച്ചുവിട്ട 24 കാരൻ ട്രെയിനിന്​ തീയിട്ടു. പ്രതി അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

കെയോ എക്​സ്​പ്രസ്​ ലൈനിൽ ഞായറാഴ്ച വൈകീട്ടാണ്​ സംഭവം. ദ്രാവകം ഒഴിച്ചാണ്​ പ്രതി ട്രെയിനിന്​ തീയിട്ടതെന്ന്​ ദൃക്​സാക്ഷികൾ സൂചിപ്പിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസ്​ ഭാഗികമായി നിർത്തിവെച്ചു. ആക്രമണത്തിൽ പരിക്കേറ്റ 65കാരന്‍റെ നില ഗുരുതരമാണ്​.

​ട്രെയിനിൽ നിന്ന്​ ആളുകൾ ഭയന്ന്​ നിലവിളിച്ചോടുന്നതിന്‍റെയും തീ ഉയരുന്നതിന്‍റെയും വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. കൊലക്കയർ ലഭിക്കാനായി​ തനിക്ക്​ ജനങ്ങളെ കൊല്ലണമെന്ന്​ പ്രതി പൊലീസിനോട്​ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.


Tags:    
News Summary - Man dressed as Joker set fire inside train stabs 17 in japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.