Posted On
date_range Updated On
date_range യു.എസിൽ ശക്തമായ ഭൂചലനം
ലോസ് ആഞ്ജലസ്: തെക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. തിങ്കളാഴ്ച റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാൻ ഡീഗോ കൗണ്ടിയിലെ ജൂലിയന്റെ തെക്കൻ മേഖലയാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ ചെറിയ തുടർചലനങ്ങൾ അനുഭവപ്പെട്ടതായും അധികൃതർ അറിയിച്ചു. 1994ൽ ലോസ് ആഞ്ജലസിലെ നോർത്ത്റിഡ്ജിലുണ്ടായ ഭൂകമ്പത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.